മിൽമയിൽ വിവിധ ജില്ലകളിൽ ജോലി അവസരങ്ങൾ
മിൽമയിൽ വിവിധ ജില്ലകളിൽ ജോലി അവസരങ്ങൾ
മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്കാണ് പുതിയ നിയമനം നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.അവസാന തീയതി: സെപ്റ്റംബര്‍ 22
തസ്തികയും ഒഴിവുകളും
മില്‍മയില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
പ്രായപരിധി വിവരങ്ങൾ
50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത വിവരങ്ങൾ
എംബിഎ അല്ലെങ്കില്‍ തത്തുല്യം.
മാര്‍ക്കറ്റിങ്ങില്‍ സ്‌പെഷ്യലൈസേഷന്‍ നേടിയിരിക്കണം.
ഡയറി/ ഫുഡ് പ്രൊഡക്ട് കമ്പനിയില്‍ മാനേജീരിയല്‍ പോസ്റ്റില്‍ 10 വര്‍ഷം ജോലി ചെയ്തുള്ള പരിചയം വേണം.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 4000 ശമ്പളമായി ലഭിക്കും. പുറമെ ടിഎ, ഡിഎ എന്നിവയും നിയമാനുസൃതമായി അനുവദിക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. തന്നിരിക്കുന്ന മില്‍മ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കുക.
ശേഷം അപ്ലൈ ബട്ടണ്‍ ക്ലിക് ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. അവസാന തീയതി സെപ്റ്റംബര്‍ 22.
അപേക്ഷ: https://cmd.kerala.gov.in/
Join the conversation