കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്നോളജിയിൽ ജോലി

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്നോളജിയിൽ ജോലി

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്നോളജി (കുസാറ്റ്) ൽ ഇപ്പോൾ ഇതാ ജോലി നേടാൻ അവസരം.സെക്യൂരിറ്റി ഗാർഡ് തസ്‌തികയിലേക്കാണ് പുതിയ റിക്രൂട്ട്മെൻ്റ്, ആകെ 15 ഒഴിവുകളാണ് നിലവിൽ വന്നിട്ടുള്ളത്. താൽപര്യമുള്ളവർക്ക് കുസാറ്റിൻ്റെ വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകാം. 
അവസാന തീയതി: സെപ്റ്റംബർ 20.

തസ്ത‌ികയും, ഒഴിവുകളും
കുസാറ്റിൽ സെക്യൂരിറ്റി ഗാർഡ്. ആകെ ഒഴിവുകൾ 15.

പ്രായപരിധി വിവരങ്ങൾ
56 വയസ് വരെയാണ് പ്രായപരിധി. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും.

ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 22,240 രൂപ ശമ്പളമായി ലഭിക്കും.

യോഗ്യത വിവരങ്ങൾ
പത്താം ക്ലാസ് വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. സൈന്യം, സെൻട്രൽ റിസർവ് പൊലിസ് ഫോഴ്‌സ്, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സി.ഐ.എസ്.എഫ്, ഇന്തോ-ടിബറ്റൻ ബോർഡർ പൊലിസ് ഫോഴ്സ്, ശസത്ര സീമാബൈൽ എന്നിവയിലേതെങ്കിലും സേനകളിൽ ജോലി ചെയ്തുള്ള അഞ്ച് വർഷത്തെ പരിചയം വേണം.കായികമായി ഫിറ്റായിരിക്കണം.

അപേക്ഷ ഫീസ് വിവരങ്ങൾ
ജനറൽ കാറ്റഗറിക്കാർക്ക് 900 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 185 രൂപ അടച്ചാൽ മതി.

അപേക്ഷകരിൽ നിന്ന് യോഗ്യരായവരെ എഴുത്ത് പരീക്ഷ/ ഇന്റർവ്യൂ എന്നിവയിലേതെങ്കിലും നടത്തി തെരഞ്ഞെടുക്കും.

അപേക്ഷിക്കേണ്ട വിധം
യോഗ്യരായവർ കുസാറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് സെക്യൂരിറ്റി ഗാർഡ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷൻ വായിച്ച് സംശയങ്ങൾ തീർക്കുക.

രജിസ്ട്രാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി കൊച്ചി-22

അപേക്ഷ രീതി : വെബ്സൈറ്റിൽ അപ്‌പ്ലോഡ് ചെയ്‌തിട്ടുണ്ട്. അപേക്ഷ ഫോം പുരിപ്പിച്ച് ഒപ്പിട്ട ഹാർഡ് കോപ്പി, പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം താഴെ കാണുന്ന വിലാസത്തിൽ സെപ്റ്റംബർ 20ന് മുൻപായി എത്തിക്കണം.

ലെറ്ററിന് മുകളിൽ സെക്യൂരിറ്റി ഗാർഡ് തസ്‌തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.

My name SUJITH KUMAR PALAKKAD