കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിൽ അവസരങ്ങൾ

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിൽ അവസരങ്ങൾ

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (കുസാറ്റ്) ല്‍ അവസരം. സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 15 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് കുസാറ്റിന്റെ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 
അവസാന തീയതി: സെപ്റ്റംബര്‍ 20
തസ്തികയും, ഒഴിവുകളും.

കുസാറ്റില്‍ സെക്യൂരിറ്റി ഗാര്‍ഡ്. ആകെ ഒഴിവുകള്‍ 15.പ്രായപരിധി
56 വയസ് വരെയാണ് പ്രായപരിധി. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും.

ശമ്പളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 22,240  ശമ്പളമായി ലഭിക്കും. 

യോഗ്യത പത്താം ക്ലാസ് വിജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. 
സൈന്യം, സെന്‍ട്രല്‍ റിസര്‍വ് പൊലിസ് ഫോഴ്‌സ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്, സി.ഐ.എസ്.എഫ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഫോഴ്‌സ്, ശസത്ര സീമാബെല്‍ എന്നിവയിലേതെങ്കിലും സേനകളില്‍ ജോലി ചെയ്തുള്ള അഞ്ച് വര്‍ഷത്തെ പരിചയം വേണം.കായികമായി ഫിറ്റായിരിക്കണം. 

ജനറല്‍ കാറ്റഗറിക്കാര്‍ക്ക് 900  അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 185  അടച്ചാല്‍ മതി. 
അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ എഴുത്ത് പരീക്ഷ/ ഇന്റര്‍വ്യൂ എന്നിവയിലേതെങ്കിലും നടത്തി തെരഞ്ഞെടുക്കും. 

അപേക്ഷിക്കേണ്ട വിധം
യോഗ്യരായവര്‍ കുസാറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് സെക്യൂരിറ്റി ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

അപേക്ഷ രീതി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അപേക്ഷ ഫോം പൂരിപ്പിച്ച് ഒപ്പിട്ട ഹാര്‍ഡ് കോപ്പി, പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം താഴെ കാണുന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 20ന് മുന്‍പായി എത്തിക്കണം. 

രജിസ്ട്രാര്‍
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി
കൊച്ചി-22 
ലെറ്ററിന് മുകളില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. 

My name SUJITH KUMAR PALAKKAD