സാംസ്‌കാരിക വകുപ്പിനു കീഴിൽ ഡി.ടി.പി. ഓപ്പറേറ്റർ ആവാൻ അവസരം

സാംസ്‌കാരിക വകുപ്പിനു കീഴിൽ ഡി.ടി.പി. ഓപ്പറേറ്റർ ആവാം

സാംസ്‌കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിറ്റിപി ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനത്തിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്, പത്താം ക്ലാസ്സ്‌ മറ്റു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം,അവസാന തീയതി ഒക്ടോബർ 10,ഇന്റർവ്യൂ വഴി ആയിരിക്കും നിയമനം. ശമ്പളം 23410 രൂപ വരെ ലഭിക്കുന്നത് ആണ്.കൂടുതൽ വായിക്കുക.

യോഗ്യത; എസ്.എസ്.എൽ.സിയും ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പ്രിന്റിംഗ് ടെക്നോളജിയിലെ ഡിപ്ലോമ/പ്രിന്റിംഗ് ടെക്നോളജിയിലെ ഏതെങ്കിലും വിഭാഗത്തിലെ കെ.ജി.ടി.ഇ/എം. ജി.ടി.ഇ (ലോവർ)/പ്രിന്റിംഗ് ടെക്നോളജിയിൽ വി.എച്ച്.എസ്.ഇ കോഴ്സും ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിറ്റിപി സർട്ടിഫിക്കറ്റും/ഡിസിഎ എന്നിവയിൽ ഏതിലെങ്കിലും ഒരു അംഗീകൃത സർട്ടിഫിക്കറ്റ്. 

പി.ജി.ഡി.സി.എ, മറ്റ് ഭാഷകളിലെ പ്രാവീണ്യം എന്നിവ അഭികാമ്യം. പ്രായപരിധി: 50 വയസ്. 23410 രൂപയാണ് പ്രതിമാസ കരാർ വേതനം. അവസാന തീയതി ഒക്ടോബർ 10. അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡേറ്റയും (ഇ-മെയിലും ഫോൺ നമ്പറും രേഖപ്പെടുത്തണം) ഉൾപ്പെടെയുള്ള വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ അയയ്ക്കണം. ഒരു വർഷത്തേക്കാണ് കരാർ.

2.സൗജന്യ തൊഴില്‍മേള 27ന്
കുന്നന്താനം അസാപ്പ് കേരളയുടെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 27ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും.   രജിസ്‌ട്രേഷനായി 9495999688, 9496085912   
നമ്പറുകളില്‍ ബന്ധപ്പെടുക.

3.ജില്ലാ റിസോഴ്‌സ് സെന്റര്‍ പാനല്‍ നിയമനം

ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒ ആര്‍ സി (ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) പദ്ധതിയുടെ ഭാഗമായ ജില്ലാ റിസോഴ്‌സ് സെന്റര്‍ വിദഗ്ദ്ധരുടെ  പാനലിലേക്ക് നിയമനം. 

തസ്തികകളും യോഗ്യതയും-

സൈക്കാട്രിസ്റ്റ് - എം.ബി.ബി.എസ്,എം.ഡി(സൈക്കാട്രി) കുട്ടികളുടെ മേഖലയില്‍ പ്രവൃത്തിപരിചയം. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് - എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജി, കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിപരിചയം.

സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍- 
സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി.എഡ്/സ്‌പെഷ്യല്‍എഡ്യൂക്കേഷനില്‍ രണ്ടുവര്‍ഷത്തെഡിപ്ലോമ, ഭിന്നശേഷികുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിപരിചയം. 

ഫാമിലി കൗണ്‍സിലര്‍ - സൈക്കോളജി /എം.എസ്.ഡബ്ല്യു ബിരുദാനന്തബിരുദം ഫാമിലി കൗണ്‍സിലിങ്ങില്‍ മുന്‍പരിചയം. 

കരിയര്‍ കണ്‍സള്‍ട്ടന്റ്-കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം/ സൈക്കോളജി കരിയര്‍ കൗണ്‍സിലിംഗ് ഡിപ്ലോമ.

 ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്/സ്പീച് തെറാപ്പിസ്റ്റ്-റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗികരിച്ച സ്പീച് ആന്‍ഡ് ഹിയറിങ് സയന്‍സില്‍ ബിരുദം.

കുട്ടികളുടെമേഖലയില്‍ രണ്ടുവര്‍ഷത്തില്‍കുറയാത്ത പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  
അപേക്ഷകര്‍ വെള്ളകടലാസില്‍ അപേക്ഷയോടൊപ്പം ജനനതീയതി,   യോഗ്യത, പ്രവര്‍ത്തിപരിചയം, താമസസ്ഥലം   തെളിയിക്കുന്ന രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013  വിലാസത്തില്‍ ഒക്‌ടോബര്‍ ആറ് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍:  0474 2791597.
My name SUJITH KUMAR PALAKKAD