പ്യൂൺ, കോൺസ്റ്റബിൾ,ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തുടങ്ങി കേരള സർക്കാർ ജോലി നേടാം
പ്യൂൺ, കോൺസ്റ്റബിൾ,ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തുടങ്ങി കേരള സർക്കാർ ജോലി നേടാം
ഒരു കേരള സർക്കാർ ജോലി ആണോ നിങ്ങളുടെ ലക്ഷ്യം, എങ്കിൽ ഇതാ വന്നിരിക്കുന്നു പ്യൂൺ മുതൽ ഓഫീസ് മറ്റു ജോലി വരെ നിരവധി ജോലി അവസരങ്ങൾ,കേരള PSC പുതിയ നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു, കാറ്റഗറി നമ്പർ 266/2025 മുതൽ 356/2025 വരെ ഉടനെ താഴെ ജോലി വിവരങ്ങൾ, നോട്ടിഫിക്കേഷൻ എന്നിവ നോക്കി അപേക്ഷിക്കുക.അവസാന തിയതി ഒക്ടോബർ 3 വരെ അപേക്ഷിക്കാം
ജോലി ഒഴിവുകൾ
ടൈപ്പിസ്റ്റ്/ക്ലർക്ക്, അധ്യാപകൻ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, സിവിൽ എക്സൈസ് ഓഫീസർ, പോലീസ് കോൺസ്റ്റബിൾ, ലബോറട്ടറി ടെക്നീഷ്യൻ, സംഗീത അധ്യാപകൻ, ലോവർ ഡിവിഷൻ ക്ലാർക്ക്, സെയിൽസ് അസിസ്റ്റന്റ് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, അസിസ്റ്റന്റ്, പ്യൂൺ/വാച്ച്മാൻ, ജൂനിയർ ഇൻസ്ട്രക്ടർ, സയന്റിഫിക് അസിസ്റ്റന്റ്, കെമിക്കൽ ഇൻസ്പെക്ടർ, വെറ്ററിനറി സർജൻ, മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് പ്രൊഫസർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, വെൽഡർ, നഴ്സ്, അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ, സ്റ്റെനോഗ്രാഫർ, കാർപെന്റർ, മീറ്റർ റീഡർ, ട്രേഡ്സ്മാൻ, ഡിസൈനർ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ഒക്ടോബർ 3 വരെ അപേക്ഷിക്കാം
ഇതു കേരള സർക്കാരിന്റെ ജോബ് പോർട്ടൽ ആയ PSC വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യമായി അപേക്ഷ നൽകുന്നവർ ആണെങ്കിൽ PSC യിൽ വൺ ടൈം രജിസ്റ്റർ ചെയ്യണം അതിനുശേഷം ലഭിക്കുന്ന യൂസർ നെയിമും പാസ്സ്‌വേർഡ് ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷ നൽകാം.
എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക
2. തൊഴില്‍ അഭിമുഖം
കായംകുളത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന അഭിമുഖം നടത്തുന്നു. അഭിമുഖം സെപ്റ്റംബര്‍ 25 ന് രാവിലെ 10 ന് കായംകുളം ടൌണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. ബിരുദം, എഞ്ചിനീയറിംഗ് (സിവില്‍/മെക്കാനിക്കല്‍/ഓട്ടോമോബല്‍), ടൂവിലര്‍ ലൈസന്‍സ് യോഗ്യതകളുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതവരും അല്ലാത്തവരുമായ 21 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.
വിശദവിവരങ്ങള്‍ക്ക്: 0477-2230624, 8304057735, 0479-2442502.
3. ഇൻസ്ട്രക്ടർ അഭിമുഖം
തിരുവനന്തപുരം ചാക്ക ഗവ. ഐടിഐയിൽ ടെക്‌നിഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്‌സ് (ടി.എം.ഇ) ട്രേഡിലെ നിലവിലുള്ള ഒരു ഇൻസ്ട്രക്ടർ (ഗസ്റ്റ്) ഒഴിവിലേക്ക് E/B/T കാറ്റഗറിയിൽ (പി എസ് സി റൊട്ടേഷൻ അനുസരിച്ച്) താത്കാലികാ അടിസ്ഥാനത്തിൽ നിയമനം നടത്തും. ബന്ധപ്പെട്ട ട്രേഡിൽ എൻടിസിയും 3 വർഷ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻഎസിയും ഒരു വർഷ പ്രവൃത്തിപരിചയവും അതുമല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത.
താത്പര്യമുള്ളവർ സെപ്റ്റംബർ 25ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
Join the conversation