കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ (സാംസ്‌കാരിക വകുപ്പ് )ഡി.ടി.പി. ഓപ്പറേറ്റർ ആവാൻ അവസരം

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ (സാംസ്‌കാരിക വകുപ്പ് )ഡി.ടി.പി. ഓപ്പറേറ്റർ ആവാൻ അവസരം


ഡി.ടി.പി. ഓപ്പറേറ്റർ ആവാൻ ഇതാ അവസരം കേരള സാംസ്‌കാരിക വകുപ്പിനു കീഴിൽ ഉള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിറ്റിപി ഓപ്പറേറ്റർ തസ്തികയിൽ ഇപ്പോൾ കരാർ നിയമനത്തിന്  അപേക്ഷ ക്ഷണിച്ചിരിക്കുന്നു.പത്താം ക്ലാസ്സ്‌ മറ്റു യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം,അവസാന തീയതി ഒക്ടോബർ 10ആണ്,ഇന്റർവ്യൂ വഴി ആയിരിക്കും നിയമനം നടത്തുക. ശമ്പളം 23410 രൂപ വരെ.കൂടുതൽ അറിയാൻ പോസ്റ്റ്‌ വായിക്കുക.

യോഗ്യത വിവരങ്ങൾ എസ്.എസ്.എൽ.സിയും ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പ്രിന്റിംഗ് ടെക്നോളജിയിലെ ഡിപ്ലോമ/പ്രിന്റിംഗ് ടെക്നോളജിയിലെ ഏതെങ്കിലും വിഭാഗത്തിലെ കെ.ജി.ടി.ഇ/എം. ജി.ടി.ഇ (ലോവർ)/പ്രിന്റിംഗ് ടെക്നോളജിയിൽ വി.എച്ച്.എസ്.ഇ കോഴ്സും ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിറ്റിപി സർട്ടിഫിക്കറ്റും/ഡിസിഎ എന്നിവയിൽ ഏതിലെങ്കിലും ഒരു അംഗീകൃത സർട്ടിഫിക്കറ്റ്. 

പി.ജി.ഡി.സി.എ, മറ്റ് ഭാഷകളിലെ പ്രാവീണ്യം എന്നിവ അഭികാമ്യം. ▪️പ്രായപരിധി: 50 വയസ്. 
▪️23410 രൂപയാണ് പ്രതിമാസ കരാർ വേതനം. 
▪️അവസാന തീയതി ഒക്ടോബർ 10. ▪️അഭിമുകം,പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡേറ്റയും (ഇ-മെയിലും ഫോൺ നമ്പറും രേഖപ്പെടുത്തണം) ഉൾപ്പെടെയുള്ള വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ അയയ്ക്കണം. ഒരു വർഷത്തേക്കാണ് കരാർ.

2. ആയുർവേദ തെറാപ്പിസ്റ്റ് നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്ത്  ഈരംകൊല്ലി രാമൻ സ്മാരക ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ ആയുർകർമ ഒ.പി അധിഷ്‌ഠിത പഞ്ചകർമ ചികിത്സാ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ ആയുർവേദ തെറാപ്പിസ്റ്റ് നിയമനം നടത്തുന്നു.

 സർക്കാർ അംഗീകൃത ഡി.എ.എം.ഇ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ നാല് രാവിലെ 11ന് ഈരംകൊല്ലി രാമൻ സ്മാരക ആയുർവേദ ഡിസ്പെന്‌സറിയിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ- 04936 286644.

3.സൗജന്യ തൊഴില്‍മേള 27ന്
കുന്നന്താനം അസാപ്പ് കേരളയുടെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 27ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും.   രജിസ്‌ട്രേഷനായി 9495999688, 9496085912   
നമ്പറുകളില്‍ ബന്ധപ്പെടുക.
My name SUJITH KUMAR PALAKKAD