ഗവൺമെൻറ് എൻജിനീയറിംഗ് കോളേജിൽ ഓഫീസ് അസിസ്റ്റന്റ് ആവാം
ദിവസ വേതനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു
തൃശൂർ ഗവൺമെൻറ് എൻജിനീയറിംഗ് കോളേജിലെ പ്ലേസ്മെൻറ് ആൻഡ് ട്രെയിനിംഗ് അസോസിയേഷൻ ദിവസവേതന അടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ദിവസവേതനം: 740 രൂപ. യോഗ്യത: കൊമേഴ്സ്/ ഇക്കണോമിക്‌സ്/ മാനേജ്‌മെന്റ് വിഷയങ്ങളിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 10-നകം www.gectcr.ac.in ൽ അപേക്ഷ സമർപ്പിക്കണം.
മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് ഒഴിവുകൾ
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ പൾമണറി മെഡിസിൻ, ജനറൽ സർജറി, ജനറൽ മെഡിസിൻ, സൈക്യാട്രി വിഭാഗങ്ങളിലെ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് സെപ്റ്റംബർ 27ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പൾമണറി മെഡിസിൻ രാവിലെ 11നും ജനറൽ സർജറി രാവിലെ 11.30നും ജനറൽ മെഡിസിൻ ഉച്ചയ്ക്ക് 12നും സൈക്യാട്രി ഉച്ചയ്ക്ക് 12.30നുമാണ് അഭിമുഖം. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in
ഫോൺ: 0474 2572574, 0474 2572572.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
തോട്ടട കണ്ണൂർ ഗവ. ഐ ടി ഐയിൽ ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ /ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിഗ്രിയോടൊപ്പം ഒരു വർഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയോടൊപ്പം രണ്ട് വർഷത്തെ പ്രവൃത്തി പരിചയം /ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
മുസ്ലീം വിഭാഗത്തിലെ മുൻഗണന വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം സെപ്റ്റംബർ 30 ന് രാവിലെ 11.30 ന് അഭിമുഖത്തിന് പ്രിൻസിപ്പൽ ഓഫീസിൽ എത്തണം. ഫോൺ: 04972835183
തോട്ടട കണ്ണൂർ ഗവ. ഐ ടി ഐയിൽ വെൽഡർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ/മെറ്റലർജി/പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്/ മെക്കാട്രോണിക്‌സ് ഡിഗ്രി എന്നിവയോടൊപ്പം ഒരു വർഷ പ്രവൃത്തി പരിചയം/ ഡിപ്ലോമയോടൊപ്പം രണ്ട് വർഷ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. തീയ്യ /ഈഴവ / ബില്ലവ വിഭാഗത്തിലെ മുൻഗണനാവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം സെപ്റ്റംബർ 30 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04972835183
തോട്ടട കണ്ണൂർ ഗവ.ഐ ടി ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രിയോടൊപ്പം ഒരു വർഷത്തെ പ്രവൃത്തി പരിചയം / ഡിപ്ലോമയോടൊപ്പം രണ്ട് വർഷത്തെ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ സെപ്റ്റംബർ 30 ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം പ്രിൻസിപ്പൽ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 04972835183
Join the conversation