ഇമെയിൽ അയച്ച് കെ-ഡിസ്കിൽ ജോലി നേടാൻ അവസരം;10 ഒഴിവുകൾ

ഇമെയിൽ അയച്ച് കെ-ഡിസ്കിൽ ജോലി നേടാൻ അവസരം;10 ഒഴിവുകൾ


കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക്കൽ കൗൺസിൽ (K-DISC) ൽ ജോലി നേടാൻ അവസരം. അസിസ്റ്റന്റ് ജനറൽ മാനേജർ, പ്രോഗ്രാം മാനേജർ, സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികകളിലാണ് ഒഴിവുകൾ. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താൽപര്യമുള്ളവർ കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം.അവസാന തീയതി: ഒക്ടോബർ 21.


തസ്തികയും ഒഴിവുകളും

  • കെ-ഡിസ്‌കിൽ വിവിധ മാനേജർ ഒഴിവുകൾ.
  • അസിസ്റ്റന്റ് ജനറൽ മാനേജർ ഗ്രേഡ് I = 01 ഒഴിവ്
  • പ്രോഗ്രാം മാനേജർ = 02 ഒഴിവ്.
  • അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ = 02 ഒഴിവ്
  • സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് = 04 ഒഴിവ്
  • പ്രോഗ്രാം എക്‌സിക്യൂട്ടീവ് = 01 ഒഴിവ്.

കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ, ഇടുക്കി, പാലക്കാട് ജില്ലകളിലായാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പ്രായപരിധി വിവരങ്ങൾ
  • അസിസ്റ്റന്റ് ജനറൽ മാനേജർ = 50 വയസ് വരെ. 
  • പ്രോഗ്രാം മാനേജർ = 40 വയസ് വരെ. 
  • അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ = 40 വയസ് വരെ. 
  • സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് = 38 വയസ് വരെ.
  • പ്രോഗ്രാം എക്‌സിക്യൂട്ടീവ് = 35 വയസ് വരെ.

യോഗ്യത വിവരങ്ങൾ
അസിസ്റ്റന്റ് ജനറൽ മാനേജർ.
എംബിഎ / സോഷ്യൽ വർക്ക്/ എംടെക് യോഗ്യത നേടിയിരിക്കണം. 
12 വർഷത്തെ എക്‌സ്പീരിയൻസ്. 

പ്രോഗ്രാം മാനേജർ 
എംബിഎ / സോഷ്യൽ വർക്ക്/  OR എംഎസ്‌സി / സോഷ്യൽ സയൻസ്. അല്ലെങ്കിൽ ബിടെക്/ ബിഇ അല്ലെങ്കിൽ ജേണലിസത്തിൽ പിജി. 
7 വർഷത്തെ എക്‌സ്പീരിയൻസ്.

അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ
എംബിഎ / സോഷ്യൽ വർക്ക്/  ഛഞ എംഎസ്‌സി / സോഷ്യൽ സയൻസ്. അല്ലെങ്കിൽ ബിടെക്/ ബിഇ അല്ലെങ്കിൽ ജേണലിസത്തിൽ പിജി.
6 വർഷത്തെ എക്‌സ്പീരിയൻസ്

സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് 
എംബിഎ / സോഷ്യൽ വർക്ക്/  ഛഞ എംഎസ്‌സി / സോഷ്യൽ സയൻസ്. അല്ലെങ്കിൽ ബിടെക്/ ബിഇ അല്ലെങ്കിൽ ജേണലിസത്തിൽ പിജി. അല്ലെങ്കിൽ ഡാറ്റ സയൻസ്/ ഡാറ്റ അനലിസ്റ്റിൽ ഡിഗ്രിയോ, പിജി ഡിപ്ലോമയോ.

പ്രോഗ്രാം എക്‌സിക്യൂട്ടീവ്
എംബിഎ / സോഷ്യൽ വർക്ക്/   എംഎസ്‌സി / സോഷ്യൽ സയൻസ്. അല്ലെങ്കിൽ ബിടെക്/ ബിഇ അല്ലെങ്കിൽ ജേണലിസത്തിൽ പിജി. അല്ലെങ്കിൽ ഡാറ്റ സയൻസ്/ ഡാറ്റ അനലിസ്റ്റിൽ ഡിഗ്രിയോ, പിജി ഡിപ്ലോമയോ.

ശമ്പള വിവരങ്ങൾ

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപമുതൽ ഒന്നര ലക്ഷത്തിന് മുകളിൽ വരെ ശമ്പളം ലഭിക്കും.

  1. അസിസ്റ്റന്റ് ജനറൽ മാനേജർ =  1,50,000- 1,65,000.
  2. പ്രോഗ്രാം മാനേജർ =  60,000 - 80,000.
  3. അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ =  50,000 - 60,000.
  4. സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് =  40,000-  50,000.
  5. പ്രോഗ്രാം എക്‌സിക്യൂട്ടീവ് =  30,000 - 40,000.

അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ സിഎംഡി വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നോട്ടിഫിക്കേഷൻ പൂർണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നൽകുക.

അപേക്ഷിക്കുന്നതിനായി ചുവടെ നൽകിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച്, ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ kdiscrecruitment2025.01@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക.

വിശദമായ യോഗ്യത വിവരങ്ങൾ മുകളിൽ വിജ്ഞാപനത്തിൽ നൽകുന്നു.
My name SUJITH KUMAR PALAKKAD