Search Kerala & Gulf Jobs

ആരോഗ്യ വകുപ്പിൽ മോർച്ചറി ടെക്‌നീഷ്യൻ സ്ഥിര നിയമനം 2025 – ശമ്പളം 31,100 രൂപ മുതൽ

ആരോഗ്യ വകുപ്പിൽ മോർച്ചറി ടെക്‌നീഷ്യൻ സ്ഥിര നിയമനം 2025 – ശമ്പളം 31,100 രൂപ മുതൽ  

കേരള സർക്കാർ ആരോഗ്യ വകുപ്പിൽ മോർച്ചറി ടെക്‌നീഷ്യൻ ഗ്രേഡ് II തസ്തികയിലേക്ക് സ്ഥിര നിയമനത്തിനായി കേരള പി.എസ്.സി 2025-ലെ പുതിയ വിജ്ഞാപനം പുറത്തിറക്കി. ഈ നിയമനം എസ്.സി, ഒബിസി വിഭാഗക്കാർക്കായുള്ള സ്പെഷ്യൽ എൻസിഎ റിക്രൂട്ട്മെന്റ് ആകുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 
കാറ്റഗറി നമ്പർ: 391/2025 - 393/2025

ശമ്പള നിരക്ക്

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 31,100 മുതൽ 66,800 വരെ ശമ്പളം ലഭിക്കും. കൂടാതെ സർക്കാർ സേവനങ്ങളിലെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.

നിയമന രീതി

ഈ നിയമനം സ്പെഷ്യൽ റിക്രൂട്ട്മെന്റ് അടിസ്ഥാനത്തിൽ ആണ്.
യോഗ്യരായ ഈഴവ/തിയ്യ/ബില്ലവ, മുസ്ലീം, പട്ടിക ജാതി വിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രം അപേക്ഷിക്കാം.
മറ്റു വിഭാഗങ്ങളിൽപ്പെട്ടവർ അപേക്ഷിച്ചാൽ അവരുടെ അപേക്ഷ നിരസിക്കപ്പെടും.

പ്രായപരിധി വിവരങ്ങൾ
ഈഴവ/തിയ്യ/ബില്ലവ, മുസ്ലീം വിഭാഗങ്ങൾ: ജനനതീയതി 02.01.1986 മുതൽ 01.01.2007 വരെ ആയിരിക്കണം (18 – 39 വയസ്).
പട്ടിക ജാതി വിഭാഗം: ജനനതീയതി 02.01.1984 മുതൽ 01.01.2007 വരെ ആയിരിക്കണം (18 – 41 വയസ്).

വിദ്യാഭ്യാസ യോഗ്യത

സയൻസ് വിഷയത്തിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദം (NMC അംഗീകരിച്ച സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ട് / കേരള സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന്).
അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ (ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ / NMC അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന്).

കേന്ദ്ര/സംസ്ഥാന സർക്കാർ അല്ലെങ്കിൽ സ്വയംഭരണ സ്ഥാപനങ്ങളിലോ പ്രതിരോധ/റെയിൽവേ/ഇ.എസ്.ഐ ആശുപത്രികളിലോ മോർച്ചറി ടെക്‌നീഷ്യൻ ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.
കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ നിർബന്ധം.


ഈ വെബ്സൈറ്റ് കേരള പബ്ലിക് സർവീസ് കമ്മീഷനുമായോ ആരോഗ്യ വകുപ്പുമായോ ബന്ധമുള്ളതല്ല. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ നിന്നുള്ളതാണ്. അപേക്ഷ സമർപ്പിക്കേണ്ടത് കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ്, വിജ്ഞാപനത്തിൽ കൊടുത്ത വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.