മോഡൽ കരിയർ സെന്റർ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്‌ വഴി ജോലി അവസരങ്ങൾ

മോഡൽ കരിയർ സെന്റർ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്‌ വഴി ജോലി അവസരങ്ങൾ

തൊഴില്‍ മേള അറിയിപ്പ്- മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ (എറണാകുളം) വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ   ഒഴിവുകളിലേക്ക്  ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്‌ -  മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ ഒക്ടോബർ  17 ന് പാമ്പാക്കുട  ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.

യോഗ്യത : പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഡിപ്ലോമ, ഐ ടി ഐ,  ബിരുദം, ബിരുദാന്തര ബിരുദം, 

പ്രത്യേക വൈദഗ്ധ്യ മേഖലകൾ:
ബി ടെക്/ ഡിപ്ലോമ / ഐ ടി ഐ  (സിവിൽ / ഇന്റീരിയർ ഡിസൈനിങ്) ഡ്രൈവർ - LMV /HMV, ഐ ടി ഐ (വെൽഡിങ്), ഗ്രാഫിക് ഡിസൈനിങ്,  വേർഡ്പ്രസ്സ് , HTML  , ജാവാ, Angular developer, React developer, ASP. NET DEVELOPER, ബികോം വിത്ത് റ്റാലി, HR മേഖല, ഇംഗ്ലീഷ്  ഭാഷയിൽ പ്രവീണിയം  (speaking, reading & writing) എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.

താല്പര്യമുള്ളവർ 17 /10 /2025  ന്  നേരിട്ട് പാമ്പാക്കുട ഗ്രാമപഞ്ചായത്ത്‌  ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ  സഹിതം  ഹാജരാവുക.

രെജിസ്ട്രേഷൻ ലിങ്ക്: https://rb.gy/nqj9b8 

പ്രായപരിധി  : 18-45 ( പരവാവധി )
സമയം : രാവിലെ 9:30 മുതല്‍ 1 :30 വരെ.

🌈 അധ്യാപക ഒഴിവ്
കാസർഗോഡ് അംഗഡിമൊഗർ ജി എച്ച് എസ് എസിൽ താൽക്കാലികാ അടിസ്ഥാനത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ അറബിക് (ജൂനിയർ) അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ഒക്ടോബർ 16 ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. 
ഫോൺ: 9446461450
 

🌈 ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കണ്ണൂർ ഗവ. ഐ ടി ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിഗ്രി, ഒപ്പം ഒരു വർഷ പ്രവൃത്തി പരിചയം/ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി/എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. 

താൽപര്യമുള്ള മുസ്ലീം വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 14ന് രാവിലെ 11.30 ന്  പ്രിൻസിപ്പൽ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. 
ഫോൺ: 04972835183

🌈 ട്രേഡ്‌സ്മാൻ നിയമനം
പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്‌നിക്ക് കോളേജിൽ താൽക്കാലിക അടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 15 ന് രാവിലെ 9.30 ന് സ്ഥാപനത്തിൽ അഭിമുഖത്തിന് എത്തണം. 
ഫോൺ: 04985295101, 8129291768.

My name SUJITH KUMAR PALAKKAD