Search Kerala & Gulf Jobs

കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ജില്ലയിലെ വിവിധ കുടുംബശ്രീ സി.ഡി.എസുകളില്‍ (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി) അക്കൗണ്ടന്റ് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

അയല്‍ക്കൂട്ട അംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്ക് അപേക്ഷിക്കാം. മണ്ണാര്‍ക്കാട് ബ്ലോക്ക് പരിധിയില്‍ രണ്ട്, അട്ടപ്പാടി ബ്ലോക്ക് പരിധിയില്‍ രണ്ട്, പട്ടാമ്പി ബ്ലോക്ക് പരിധിയില്‍ ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. ബി-കോം ബിരുദമാണ് അടിസ്ഥാന യോഗ്യത. 

കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടാലി യോഗ്യത എന്നിവയും അക്കൗണ്ടിങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്. 2025 സെപ്റ്റംബര്‍ ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റ് പിന്നോക്ക സമുദായങ്ങള്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍ എന്നിവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷാഫോറം www.kudumbashree.orgല്‍ ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 10ന് വൈകീട്ട് അഞ്ചിന് മുന്‍പായി താഴെ നൽകിയിരിക്കുന്ന അഡ്രസ്സിൽ അയക്കുക.

ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്- 678001 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0491-2505627. ഇ-മെയില്‍:kudumbashreepkd9@gmail.com

2. കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ ഇടപ്പള്ളി,കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിൽ 
ഹോസ്റ്റൽ മേട്രൺ ,ഹോസ്റ്റൽ വാർഡൻ എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. 

ഓരോ ഒഴിവുകളാണ് ഉള്ളത്. എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എറണാകുളം ജില്ലയിലുള്ളവർക്ക് മുൻഗണന.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 17 രാവിലെ 11.30ന് എറണാകുളം ഡിവിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
kshbekmdn@gmail.com, 0484-2369059