മലിനീകരണ നിയന്ത്രണ ബോർഡിൽ,തൊഴിലുറപ്പ് പദ്ധതിയിൽ,എംപ്ലോയബിലിറ്റി സെന്ററില്‍ സെന്റർ തുടങ്ങിയവയിൽ ജോലി

മലിനീകരണ നിയന്ത്രണ ബോർഡിൽ,തൊഴിലുറപ്പ് പദ്ധതിയിൽ,എംപ്ലോയബിലിറ്റി സെന്ററില്‍ സെന്റർ തുടങ്ങിയവയിൽ ജോലി


തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് ഓവർസിയർ നിയമനം

നെന്മേനി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലേക്ക്  കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസിയർ നിയമനം നടത്തുന്നു. മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ സിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ, മൂന്നു വർഷത്തിൽ വർഷത്തിൽ കുറയാത്ത സർക്കാർ,  അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം എന്നിവയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം. പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുൻഗണന. 

ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 16 രാവിലെ 11ന് നെന്മേനി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടികാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.

മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് അപ്രന്റിസ് നിയമനം

ജില്ലയിലെ  മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് എൻജിനീറിങ് അപ്രന്റിസ് നിയമനം നടത്തുന്നു.  സിവിൽ, കെമിക്കൽ, എൺവയോയോൺമെന്റൽ വിഭാഗങ്ങളിൽ ബി.ടെക് ആണ് യോഗ്യത. പ്രായപരിധി 28 വയസ്. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബർ 15 രാവിലെ 10.30ന് കൽപ്പറ്റ പിണങ്ങോട്‌ റോഡ് ജസം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡിൻറെ ജില്ലാ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ- 04936 203013.

3. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ സെയില്‍സ് മാനേജര്‍, സെയില്‍സ് ഒഫീഷ്യല്‍സ്, ടെക്‌നിഷ്യന്‍സ്, സര്‍വീസ് അഡ്വൈസർ, റിസപ്ഷനിസ്റ്റ്, കാഷ്യര്‍, സലെസ് ടീം ലീഡര്‍ എന്നീ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും.

ഒക്ടോബര്‍ 10ന് രാവിലെ 10 മണിക്കാണ് അഭിമുഖം. താത്പര്യമുള്ള 40 വയസിനുള്ളില്‍ പ്രായപരിധിയുള്ളവര്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8921916220, 0471-2992609.

4.ക്ലർക്ക് നിയമനം

എറണാകുളത്തുള്ള കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് ഉപദേശക സമിതി, ഓഫിസിൽ ഒഴിവ് വരുന്ന ഒരു ക്ലർക്ക് തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കാൻ വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്ന് പെൻഷൻ ആയവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ഡി.റ്റി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. സാലറി സോഫ്റ്റ് വെയർ (SPARK, BIMS, BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. 

അപേക്ഷ ഒക്ടോബർ 22നകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ് എളമക്കര, കൊച്ചി 682026 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0484-2537411.
My name SUJITH KUMAR PALAKKAD