അങ്കണവാടിയിൽ ജോലിയും മറ്റു സ്ഥാപനങ്ങളിലും വന്നിട്ടുള്ള ജോലി ഒഴിവുകൾ
അങ്കണവാടിയിൽ ജോലിയും മറ്റു സ്ഥാപനങ്ങളിലും വന്നിട്ടുള്ള ജോലി ഒഴിവുകൾ
അങ്കണവാടി ഹെൽപ്പർ നിയമനം
മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ 16 -ാം വാർഡിൽ പ്രവർത്തിക്കുന്ന നമ്പർ 130 തട്ടാംമുഗൾ അങ്കണവാടിയിൽ അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ 01-01-2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 35 വയസ് അധികരിക്കാത്തവരും.
എസ് എസ് എൽ സി പാസായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ആറ് വൈകിട്ട് അഞ്ചു വരെ.അപേക്ഷ അയക്കേണ്ട വിലാസം : ശിശു വികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് വടവുകോട്, പുത്തൻ കുരിശ് പി ഒ, എറണാകുളം പിൻ: 682 308,
2. ക്രഷ് ഹെല്‍പ്പര്‍ നിയമനം
ഓച്ചിറ ഐ.സി.ഡി.എസ് പരിധിയിലെ തഴവ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ 89-ാം നമ്പര്‍ അങ്കണവാടിയിലേക്ക് ക്രഷ് ഹെല്‍പ്പറെ നിയമിക്കും. യോഗ്യത: പത്താം ക്ലാസ്. തഴവ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സ്ഥിര താമസക്കാരും സേവന താല്പര്യമുള്ള വനിതകളാവണം അപേക്ഷകര്‍,പ്രായപരിധി 2025 ജനുവരി ഒന്നിന് 18-35 വയസ്. പ്രതിമാസ ഹോണറേറിയം 3000 രൂപ.
സ്ഥിര താമസം, വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, ചങ്ങന്‍കുളങ്ങര, ഓച്ചിറ പി.ഓ-690526 വിലാസത്തില്‍ ഒക്ടോബര്‍ 10 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.അപേക്ഷാ കവറിന് പുറത്ത് ‘അങ്കണവാടി കം ക്രഷ് അപേക്ഷ തഴവ ഗ്രാമ പഞ്ചായത്ത്’ എന്ന് രേഖപ്പെടുത്തണം.ഫോണ്‍:8281999108.
3.ട്രെയിനർ നിയമനം
കേരള സർക്കാരിന്റെ നൈപുണ്യ പരിശീലന കേന്ദ്രമായ പത്തനംതിട്ട ജില്ലയിലെ കുന്നന്താനം അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസിങ് പഠിപ്പിക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ ട്രെയിനർമാരെ നിയമിക്കുന്നു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇലക്ട്രിക്ക് വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷിക്കുവാനുള്ള അവസാന തീയതി ഒക്ടോബർ 15.
ഫോൺ: 9495999688, 9496085912.
4. താൽക്കാലിക നിയമനം
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഒഴിവുള്ള ഇംഗ്ലീഷ് & വർക്ക് പ്ലേയ്സ് സ്കിൽ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും SET മാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 9ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി (പ്രിൻസിപ്പാൾ, സർക്കാർ വനിതാ പോളിടെക്നിക് കോളേജ്, തിരുവനന്തപുരം) മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം
5.ഗസ്റ്റ് ഇന്റർപ്രട്ടർ നിയമനം
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനീയറിങ് ഹിയറിങ് ഇമ്പേഡ് ബാച്ചിൽ ഗസ്റ്റ് ഇന്റർപ്രട്ടർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു/ എം.എ. സൈക്കോളജി/ എം.എ. സോഷ്യോളജി & ഡിപ്ലോമ ഇൻ ഇൻഡ്യൻ സൈൻ ലാങ്വേജ് ഇന്റർപ്രട്ടേഷൻ (DISLI) (RCI Approved) എന്നിവയാണ് യോഗ്യത.
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 9ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം
Join the conversation