കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക കരാർ നിയമനങ്ങൾ
കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക കരാർ നിയമനങ്ങൾ
വിവിധ ജില്ലകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.
സീനിയര്‍ അക്കൗണ്ടന്റ് നിയമനം
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിര്‍വഹണത്തിന് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് പത്തനംതിട്ട ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : പിഡബ്ല്യൂഡി, ഇറിഗേഷന്‍, എല്‍എസ്ജിഡി വകുപ്പുകളില്‍ ജൂനിയര്‍ സൂപ്രണ്ട് മുതല്‍ സമാനമായ ഉയര്‍ന്ന തസ്തികയില്‍ നിന്ന് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരിക്കണം. കമ്പ്യൂട്ടര്‍ പരിചയം അഭികാമ്യം.
പ്രായപരിധി 60 വയസിന് താഴെ. പെന്‍ഷന്‍ ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ ശരി പകര്‍പ്പും സ്ഥിര മേല്‍വിലാസവും ഫോണ്‍ നമ്പറും ഇ-മെയിലും സഹിതം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ആറുമാസത്തിനകം എടുത്ത പാസ് പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും പതിക്കണം. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗ്, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട, 689 645 വിലാസത്തില്‍ രജിസ്റ്റേഡ് തപാലായും നേരിട്ടും സമര്‍പ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ 15 വൈകിട്ട് അഞ്ചുവരെ. ഫോണ്‍ :9567133440.
2. ഹെല്‍പ്പര്‍ നിയമനം
കണ്ണൂര്‍ അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ കോര്‍പ്പറേഷന്‍ സോണല്‍ സെന്റര്‍ നമ്പര്‍ ഒന്ന് സൗത്ത് ബസാര്‍ അങ്കണവാടിയില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് പദ്ധതിയിലേക്ക് ഹെല്‍പര്‍ തസ്തികയിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 18 ന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04972708150
3.വെറ്റിനറി സര്‍ജന്‍ കരാര്‍ നിയമനം
വെറ്റിനറി സര്‍ജന്‍ കരാര്‍
നിയമനം
മൃഗസംരക്ഷണ വകുപ്പില്‍ നെടുങ്കണ്ടം ബ്ലോക്കില്‍ മൊബൈല്‍ വെറ്റിടറിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു. ഒക്ടോബര്‍ 9 ന് രാവിലെ 11 മണിക്ക് തൊടുപുഴ മങ്ങാട്ട്കവലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.
കരാര്‍ അടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് നിയമനം. ബിവിഎസ് സി ആന്റ് എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഇന്റര്‍വ്യൂവിന് എത്തിച്ചേരണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കുന്നതാണ്.
4.വോക്ക് ഇന്‍ ഇന്റര്‍വ്യൂ
നാഷണല്‍ ആയുഷ് മിഷന്റെ കൊല്ലം യൂണിറ്റിലേക്ക് ആയുര്‍വേദ തെറാപിസ്റ്റിനെ (സ്ത്രീ) നിയമിക്കുന്നു. യോഗ്യത: കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി: 2025 ഒക്‌ടോബര്‍ ഏഴിന് 40 വയസ് കവിയരുത്.
പ്രതിമാസ ശമ്പളം: 14700 രൂപ. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 16 രാവിലെ 11ന് ആശ്രാമത്തുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.nam.kerala.gov.in
ഫോണ്‍: 0474 2082261.
5.താത്കാലിക നിയമനം
കളമശേരി ഗവ.ഐ ടി ഐ യിൽ എംപ്ലോയബിലിറ്റി സ്കിൽ എന്ന വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക നിയമനം.
യോഗ്യത: എംബിഎ/ബിബിഎ/ഏതെങ്കിലും വിഷയത്തിൽ ബിരുദം/ഡിപ്ലോമ, ഡിജിടി സ്ഥാപനങ്ങളിൽ നിന്ന് എംപ്ലോയബിലിറ്റി സ്കിൽസിൽ ഹ്രസ്വകാല ടിഒടി കോഴ്സിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 10 രാവിലെ 11 ന് അസൽ രേഖകൾ സഹിതം കളമശേരി ഐടിഐയിൽ ഹാജരാകണം.
6.തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഒക്ടോബർ 10 രാവിലെ 10 മണിക്ക് 2 സ്വകാര്യ സ്ഥാപനങ്ങളിലെ സെയിൽസ് മാനേജർ, സെയിൽസ് ഒഫീഷ്യൽസ്, ടെക്നിഷ്യൻസ്, സർവീസ് അഡ്വൈസർ, റിസെപ്ഷനിസ്റ്റ് കാഷ്യർ, ടീം ലീഡർ എന്നീ ഒഴിവുകളിലേക്ക് അഭിമുഖം നടക്കുന്നു.
രജിസ്ട്രേഷൻ പ്രായ പരിധി 40 വയസ്, പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, അഭിമുഖത്തിൽ പങ്കെടുക്കാം.ഫോൺ നമ്പർ : 8921916220, 04712992609
Join the conversation