പോസ്റ്റൽ വകുപ്പിൽ ഡയറക്റ്റ് ഏജന്റ്,ഫീൽഡ് ഓഫീസർ ആവാൻ അവസരം
പോസ്റ്റൽ വകുപ്പിൽ ഡയറക്റ്റ് ഏജന്റ്,ഫീൽഡ് ഓഫീസർ ആവാൻ അവസരം
പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് / റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഡയറക്റ്റ് ഏജന്റുമാരെയും, ഫീൽഡ് ഓഫീസർമാരെയും ഇപ്പോൾ ഇതാ തെരഞ്ഞെടുക്കുന്നു. ഇതിനായി ഒക്ടോബർ 24ന് രാവിലെ 10 മണി മുതൽ 12 മണി വരെ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിൽ വാക് - ഇൻ - ഇന്റർവ്യൂ നടത്തുന്നുണ്ട്, യോഗ്യത മറ്റു വിവരങ്ങൾ വായിച്ചു മനസിലാക്കുക.
ആലപ്പുഴ പോസ്റ്റൽ ഡിവിഷന്റെ പരിധിയിൽ വരുന്ന ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ നിന്നുള്ള യോഗ്യതയുള്ള അപേക്ഷകർ അന്നേ ദിവസം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, മേൽവിലാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിൽ ഹാജരാകണം.
ഡയറക്റ്റ് ഏജന്റ്
യോഗ്യതകൾ: 18 വയസ്സ് പ്രായം പൂർത്തിയായ കേന്ദ്ര / സംസ്ഥാന സർക്കാർ അംഗീകൃത പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർ.
ഫീൽഡ് ഓഫീസർ
യോഗ്യതകൾ: ഗ്രൂപ്പ് എ / ഗ്രൂപ്പ് ബി തസ്തികകളിൽ നിന്ന് ഉൾപ്പെടെ വിരമിച്ച കേന്ദ്ര / സംസ്ഥാന ജീവനക്കാർ, ഗ്രാമീൺ ഡാക് സേവകർ മുതലായ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.
അഭിമുഖത്തിന് മുൻകൂർ രജിസ്റ്റർ ചെയ്യണം.
അതിനായി അപേക്ഷകർ ബയോഡാറ്റ dopli4alappuzha@gmail.com എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യുകയോ 8547680324 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് സന്ദേശമായോ നൽകണം.
അവസാന തീയതി ഒക്ടോബർ 23.
വെറ്ററിനറി ഡോക്ടർ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും തിരിച്ചറിയൽ രേഖയും സഹിതം ഒക്ടോബർ 18 രാവിലെ 10.30ന് കൽപ്പറ്റയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാവണം.
ഫോൺ - 04936 202292.
Join the conversation