DTP Operator Vacancies Apply Now|സാംസ്‌കാരികവകുപ്പിനു കീഴിൽ ഡിറ്റിപി ഓപ്പറേറ്റർ ആവാം

DTP Operator Vacancies Apply Now|സാംസ്‌കാരികവകുപ്പിനു കീഴിൽ ഡിറ്റിപി ഓപ്പറേറ്റർ ആവാം

സാംസ്‌കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിറ്റിപി ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനത്തിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചു.

യോഗ്യത; എസ്.എസ്.എൽ.സിയും ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പ്രിന്റിംഗ് ടെക്നോളജിയിലെ ഡിപ്ലോമ/പ്രിന്റിംഗ് ടെക്നോളജിയിലെ ഏതെങ്കിലും വിഭാഗത്തിലെ കെ.ജി.ടി.ഇ/എം. ജി.ടി.ഇ (ലോവർ)/പ്രിന്റിംഗ് ടെക്നോളജിയിൽ വി.എച്ച്.എസ്.ഇ കോഴ്സും.

ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിറ്റിപി സർട്ടിഫിക്കറ്റും/ഡിസിഎ എന്നിവയിൽ ഏതിലെങ്കിലും ഒരു അംഗീകൃത സർട്ടിഫിക്കറ്റ്. പി.ജി.ഡി.സി.എ, മറ്റ് ഭാഷകളിലെ പ്രാവീണ്യം എന്നിവ അഭികാമ്യം.

പ്രായപരിധി: 50 വയസ്
23410 രൂപയാണ് പ്രതിമാസ കരാർ വേതനം. അവസാന തീയതി ഒക്ടോബർ 10.

അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡേറ്റയും (ഇ-മെയിലും ഫോൺ നമ്പറും രേഖപ്പെടുത്തണം) ഉൾപ്പെടെയുള്ള വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ അയയ്ക്കണം. 
ഒരു വർഷത്തേക്കാണ് കരാർ നിയമനം.

2. ഡയാലിസിസ് ടെക്നീഷ്യൻ താൽകാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സ്, കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, രണ്ടു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.  

പ്രായപരിധി 21-42.  
താൽപര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഒക്ടോബർ 23-ന് എറണാകുളം മെഡിക്കൽ കോളേജ് സി സി എം ഹാളിൽ രാവിലെ 11 ന് നടക്കുന്ന വാക്-ഇൻ ഇ൯്റർവ്യൂവിൽ പങ്കെടുക്കണം. 
രജിസ്ട്രേഷൻ രാവിലെ 10:30 മുതൽ 11:00 വരെ.
My name SUJITH KUMAR PALAKKAD