മില്‍മയില്‍ പുതിയ ഒഴിവുകളിൽ അപേക്ഷ ആരംഭിച്ചു| MILMA JOBS
മില്‍മയില്‍ പുതിയ ഒഴിവുകളിൽ അപേക്ഷ ആരംഭിച്ചു| MILMA JOBS
ഉയർന്ന ശമ്പളത്തിൽ മില്‍മ കേരളത്തില്‍ ഏറ്റവും പുതിയ ജോലി ഒഴിവ് ഇതാ വന്നിട്ടുണ്ട്. കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (KCMMF) മില്‍മ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ തന്നെ സിഎംഡി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
അവസാന തീയതി: ഒക്ടോബര്‍ 20.
തസ്തികയും ഒഴിവുകളും
മില്‍മയില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. കെ.സി.എം.എം.എഫിന്റെ പട്ടത്തുള്ള ഹെഡ് ഓഫീസിലായിരിക്കും നിയമനം..
കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ആവശ്യത്തിന് അനുസരിച്ച് ഇത് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാം.
പ്രായപരിധി വിവരങ്ങൾ
50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത വിവരങ്ങൾ
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ എംബിഎ അല്ലെങ്കില്‍ മാര്‍ക്കറ്റിങ്ങില്‍ സ്‌പെഷ്യലൈസേഷനുള്ള തത്തുല്യ യോഗ്യത വേണം.
ഡയറി അല്ലെങ്കില്‍ ഫുഡ് പ്രൊഡക്ട്‌സ് വിപണനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ മാനേജീരിയല്‍ പൊസിഷനില്‍ ജോലി ചെയ്തുള്ള പത്ത് വര്‍ഷത്തെ പരിചയം.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 4000 രൂപ ശമ്പളം ലഭിക്കും. കൂടെ ടിഎ, ഡിഎ ആനുകൂല്യങ്ങളും ഉണ്ടാവും.
അപേക്ഷ നൽകേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നോട്ടിഫിക്കേഷനില്‍ മില്‍മ റിക്രൂട്ട്‌മെന്റ് നല്‍കിയിട്ടുണ്ട്. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ നൗ ബട്ടണ്‍ ഉപയോഗിച്ച് നേരിട്ട് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
ജോലി അന്വേഷകരിലേക്ക് പോസ്റ്റ് എത്തിക്കുക.
Join the conversation