Search Kerala & Gulf Jobs

ഔഷധിയിൽ താൽക്കാലികമായി നിയമനം |Oushadhi Walk In interview Apply now

ഔഷധിയിൽ താൽക്കാലികമായി നിയമനം |Oushadhi Walk In interview Apply now

ഔഷധിയിൽ താൽക്കാലികമായി ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റ്, ഇലക്ട്രിക്കൽ സൂപ്പർവൈസർ തസ്ത‌ികകളിലേക്ക് ഉള്ള നിയമനത്തിനായി WALK IN INTERVIEW ഇപ്പോൾ നടത്തുന്നുണ്ട്.


യോഗ്യത ജോലി മറ്റു വിവരങ്ങൾ താഴെ നൽകുന്നു

അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. താത്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ് , ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫിസിൽ 13.10.2025 തിങ്കളാഴ്ച രാവിലെ 9.00ന് ഹാജരാകേണ്ടതാണ്.
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

കളശ്ശേരി ഗവ.ഐ ടി ഐ യിൽ ജൂനിയർ ഇൻസ്ട്രക്ടർ ( ഇലക്ട്രോ പ്ലേറ്റർ ട്രേഡ്) തസ്തികയിൽ ഒഴിവ്. അംഗീകൃത കെമിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രിയും, ഒരു വർഷത്തെ പ്രവൃത്തി പരിചയം/ കെമിക്കൽ എഞ്ചിനീയറിംഗിൽ അംഗീകൃത മൂന്ന് വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം/ ഇലക്ട്രോ പ്ലേറ്റർ ട്രേഡിൽ എൻ.ടി.സി/ എൻ എ സി യും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 13 ന് രാവിലെ 11 ന് അസ്സൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകേണ്ടതാണ്.
ഫോൺ: 0484-2555505.

ആയുഷ് മിഷനിൽ ജില്ലാ പ്രോഗ്രാം മാനേജർ, പ്രോജക്ട് കോ ഓർഡിനേറ്റർ ഒഴിവുകൾ

നാഷണൽ ആയുഷ് മിഷൻ കേരളയിൽ ജില്ലാ പ്രോഗ്രാം മാനേജർ (മലപ്പുറം),  പ്രോജക്ട് കോ ഓർഡിനേറ്റർ ആയുർവേദം തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 20.വിശദ വിവരങ്ങൾക്ക്: www.namkerala.gov.in, ഫോൺ: 0471 2474550.