സപ്ലൈക്കോയില്‍ സ്ഥിര ജോലി നേടാം:95,600 - 1,53,200 രൂപവരെ ശമ്പളത്തിൽ അവസരം
സപ്ലൈക്കോയില്‍ സ്ഥിര ജോലി നേടാം:95,600 - 1,53,200 രൂപവരെ ശമ്പളത്തിൽ അവസരം
സപ്ലൈക്കോയിൽ സ്ഥിര ജോലി നേടാം: കേരള പിഎസ്‌സി പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി തസ്തികയിലേക്കാണ് ഇപ്പോൾ പുതിയ റിക്രൂട്ട്‌മെന്റ് വന്നിട്ടുള്ളത്. ആകെ ഒരു ഒഴിവാണുള്ളത്. താൽപര്യമുള്ളവർ പിഎസ് സി ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന ഉടനെ അപേക്ഷ നൽകണം.
▪️തസ്തിക: കമ്പനി സെക്രട്ടറി
▪️സ്ഥാപനം :കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലെെക്കോ).
▪️ഒഴിവുകള്‍:01
▪️കാറ്റഗറി നമ്പർ: 376/2025.
▪️അവസാന തീയതി: നവംബർ 19.
ശമ്പള വിവരങ്ങൾ
ജോലിക്ക് തെരഞ്ഞെടുക്ക പ്പെട്ടാൽ പ്രതിമാസം 95,600 രൂപ മുതൽ 1,53,200 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി വിവരങ്ങൾ
18 വയസ് മുതൽ 45 വയസ് വരെയാണ് പ്രായപരിധി.
ഉദ്യോഗാർത്ഥികൾ 02.01.1980 നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം.(രണ്ടു തീയതികളും ഉൾപ്പെടെ).
മറ്റ് പിന്നാക്ക സമുദായത്തിൽ പ്പെട്ടവർക്കും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായ പരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല.
യോഗ്യത വിവരങ്ങൾ
ACS (Associate Company Secretary) ഉം കമ്പനി സെക്രട്ടറിയായി സർക്കാർ / അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത പൊതു/സ്വകാര്യ മേഖലാ സ്ഥാപനത്തിൽ 10 വർഷത്തെ യോഗ്യതാനന്തര പരിചയവും വേണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്.
ഓരോ ജോലിക്കും അപേക്ഷിക്കാൻ Notification ലിങ്ക് ൽ കാണുന്ന Apply Now ൽ മാത്രം click ചെയ്യുക.
അപേക്ഷാ ഫീസ് ഒന്നും നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾ ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പു വരുത്തേണ്ടതാണ്.
Kerala PSC has announced a permanent recruitment in Kerala State Civil Supplies Corporation Ltd (Supplyco) for the post of Company Secretary. There is one vacancy available.
Join the conversation