വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) പ്രസിദ്ധീകരിച്ച വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാം (കാറ്റഗറി നമ്പർ: 424/2025)അവസാന തിയതി 2025 ഡിസംബർ 03.

ഫോറസ്റ്റ് ഡ്രൈവർ
വനം & വന്യജീവി (Forest & Wildlife)
ലാസ്റ്റ് ഡേറ്റ്: 2025 ഡിസംബർ 03
ശമ്പള സ്കെയിൽ: 26,500  60,700/.
പ്രായപരിധി :23-36 വയസ്സ്. (02.01.1989 നും 01.01.2002 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം).

വിദ്യാഭ്യാസ യോഗ്യത
എസ്.എസ്.എൽ.സി (SSLC) അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച അതിന് തത്തുല്യമായ പരീക്ഷ.

ഡ്രൈവിംഗ് ലൈസൻസും പരിചയവും
സാധുവായ എല്ലാതരം ട്രാൻസ്പോർട്ട് വാഹനങ്ങൾക്കുമുള്ള (LMV, HGMV & HPMV) ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ, മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

ശ്രദ്ധിക്കുക:ഡ്രൈവിംഗ് ലൈസൻസ്, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, OMR പരീക്ഷ, കായികക്ഷമതാ പരീക്ഷ, പ്രായോഗിക പരീക്ഷ (Practical Test) എന്നിവ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും സാധുവായിരിക്കണം.

ഡ്രൈവിംഗിലുള്ള വൈദഗ്ദ്ധ്യം പി.എസ്.സി നടത്തുന്ന പ്രായോഗിക പരീക്ഷയിലൂടെ തെളിയിക്കണം.

3 വർഷത്തെ പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിശ്ചിത ഫോമിൽ സമർപ്പിക്കേണ്ടതാണ്.

ശാരീരിക യോഗ്യതകൾ
ഉയരം: കുറഞ്ഞത് 168 cm
നെഞ്ചളവ്: സാധാരണ നിലയിൽ 81 cm, കുറഞ്ഞത് 5 cm വികാസം.

കായികക്ഷമതാ പരീക്ഷ
ദേശീയ കായികക്ഷമതാ വൺ സ്റ്റാർ സ്റ്റാൻഡേർഡ് ടെസ്റ്റിലെ താഴെ പറയുന്ന 8 ഇനങ്ങളിൽ ഏതെങ്കിലും 5 ഇനങ്ങളിൽ ഉദ്യോഗാർത്ഥി യോഗ്യത നേടണം.

വൺ ടൈം രജിസ്ട്രേഷൻ:കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in വഴി വൺ ടൈം രജിസ്ട്രേഷൻ (OTR) പൂർത്തിയാക്കിയ ശേഷം മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

അപേക്ഷ സമർപ്പിക്കൽ: യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്യുക. വിജ്ഞാപന ലിങ്കിൽ നൽകിയിട്ടുള്ള ഈ തസ്തികയുടെ ‘Apply Now’ ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കുക.


പരമാവധി ഷെയർ ചെയ്യുക.
My name SUJITH KUMAR PALAKKAD