സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ
സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ
കേരളത്തിൽ വിവിധ ജില്ലകളിൽ നേരിട്ട് ജോലി നേടാവുന്ന ഒഴിവുകൾ
ഫിഷറീസ് വകുപ്പിന്റെ ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഫിഷറി ഗാർഡിനെ നിയമിക്കുന്നു. വി എച്ച് എസ് സി ഫിഷറീസ് സ്രാങ്ക് ലൈസൻസ് എന്നീ യോഗ്യതയുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നവംബർ ഏഴിന് രാവിലെ 10.30 നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. മത്സ്യബന്ധന യാനങ്ങളിലോ മറ്റു യാനങ്ങളിലോ സേവന മനുഷ്ടിച്ചവർക്കും മത്സ്യ ത്തൊഴിലാളിവിഭാഗത്തിൽ നിന്നുള്ളവർക്കും മുൻഗണന.
ഫോൺ : 0497-2731081
2. ഫാർമസിസ്റ്റ് നിയമനം
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്ലസ്ടു/വി.എച്ച്.എസ്്‌സി, ഡിപ്ലോമ ഇൻ ഫാർമസി/ബി.ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, ഗവ. സ്ഥാപനങ്ങളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ നവംബർ ഏഴിന് രാവിലെ പത്ത് മണിക്ക് മുൻപായി യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ സഹിതം കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
3.കളമശേരി ഗവ.എ.വി.ടി.എസിൽ അഡ്വാൻസ്‌ഡ് വെൽഡിംഗ് ട്രേഡിൽ ഓപ്പൺ കാറ്റഗറിയിൽ ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വെൽഡർ ട്രേഡിൽ എ൯സിവിടി/എ൯എസി സർട്ടിഫിക്കറ്റും ഏഴ് വർഷത്തെ പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിഗ്രിയും രണ്ട് വർഷത്തെ പ്രവർത്തന പരിചയവുമാണ് യോഗ്യത.
യോഗ്യതയുളള ഉദ്യോഗാർത്ഥികൾ നവംബർ 11 രാവിലെ 11-ന് എ.വി.ടി.എസ്. പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ -8089789828,0484-2557275.
4.പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് നവംബർ 7 രാവിലെ 10 ന് കോളേജിൽ വാക്-ഇൻ-ഇൻർവ്യൂ നടക്കും. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതയും സംവരണ ആനുകൂല്യങ്ങളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.lbt.ac.in, 9495230874..
5. കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവിലേക്ക് അഭിമുഖം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ
( ഇ.എഫ്.എം.എസ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ഒരു ഒഴിവാണ് ഉള്ളത്. ബിരുദവും, പി.ജി.ഡി.സിയും മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പ് റൈറ്റിംഗിൽ പ്രാവീണ്യവുമാണ് യോഗ്യത. തൊഴിലുറപ്പ് പദ്ധതിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി മൂന്ന് വർഷമെങ്കിലും പ്രവർത്തിച്ചിട്ടുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് കാര്യാലയം,അയ്യന്തോൾ പി ഒ, തൃശ്ശൂർ, എന്ന ഓഫീസിൽ നവംബർ ആറിന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.
ഫോൺ : 0487 2364095, 9744199082.
Join the conversation