അക്കൗണ്ടന്റ് ആയാലോ;സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം;KSIDC Accountant Recruitment-2025 Apply Now
അക്കൗണ്ടന്റ് ആയാലോ;സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം;KSIDC Accountant Recruitment-2025 Apply Now
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KSIDC) അക്കൗണ്ടന്റ് ഒഴിവിലേക്കു കേരള psc വഴി ഉടനെ അപേക്ഷിക്കാം,അവസാന തിയതി ഡിസംബർ 03/ 2025 വരെ. ഓൺലൈൻ വഴി അപേക്ഷിക്കുക.കൂടുതൽ വിവരങ്ങൾ ചുവടെ നൽകുന്നു.
▪️ഗസറ്റ് തീയതി : 2025 ഒക്ടോബർ 30
▪️ ലാസ്റ്റ് ഡേറ്റ് : 2025 ഡിസംബർ 03
▪️ കാറ്റഗറി നമ്പർ: 422/2025
▪️ നിയമന രീതി : നേരിട്ടുള്ള നിയമനം
▪️ വെബ്സൈറ്റ് : www.keralapsc.gov.in
സ്ഥാപനം : കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്.
തസ്തിക: അക്കൗണ്ടന്റ്
ശമ്പള സ്കെയിൽ: 7,480-11,910/-
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്സ് ബിരുദം (Degree in Commerce).
അല്ലെങ്കിൽ തത്തുല്യമായ/ഉയർന്ന യോഗ്യത.
അക്കൗണ്ട്സ് വിഷയങ്ങളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തിപരിചയം (Experience) ഉണ്ടായിരിക്കണം.
ഇത് താഴെ പറയുന്ന സ്ഥാപനങ്ങളിൽ ഏതെങ്കിലുമൊന്നിൽ ആയിരിക്കണം.
കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ പരിജ്ഞാനം (Exposure to Computer operations) അത്യാവശ്യമാണ്.
പ്രായപരിധി വിവരങ്ങൾ
പ്രായം: 21-നും 36-നും ഇടയിൽ.
ജനന തീയതി: 1989 ജനുവരി 02-നും 2004 ജനുവരി 01-നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
ഇളവുകൾ: മറ്റ് പിന്നാക്ക വിഭാഗക്കാർക്കും (OBC) പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗക്കാർക്കും സാധാരണ നൽകുന്ന വയസ്സിളവുകൾക്ക് അർഹതയുണ്ടായിരിക്കും.
എങ്ങനെ അപേക്ഷിക്കാം
🌈 ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration): ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ ചുവടെ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിരിക്കണം
🌈 അപേക്ഷ സമർപ്പിക്കൽ:
രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈൽ ലോഗിൻ ചെയ്ത ശേഷം, നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റിന്റെ ‘Apply Now’ ബട്ടൺ ക്ലിക്കു ചെയ്ത് കൊണ്ട് അപേക്ഷിക്കവുന്നത് ആണ്.
ഷെയർ ചെയ്യൂ ജോലി അന്വേഷകരിലേക്ക്.
Join the conversation