തപാൽ വകുപ്പിൽ 48 കാർ ഡ്രൈവർ ജോലി ഒഴിവുകൾ

തപാൽ വകുപ്പിൽ 48 കാർഡ്രൈവർ ജോലി ഒഴിവുകൾ 

തപാൽ വകുപ്പിന് കീഴിലുള്ള മെയിൽ മോട്ടോർ സർവീസിൽ സ്റ്റാഫ് കാർഡ്രൈവർമാരുടെ (ഓർഡിനറി ഗ്രേഡ്) ഒഴിവിലേക്ക് അപേക്ഷ
ക്ഷണിച്ചു. അഹമ്മാദാബാദിലാണ് ഒഴിവ്. 48 ഒഴിവുണ്ട്. 
ജനറൽ-30, ഇ.ഡബ്ല്യു.എസ്.-4, എസ്.സി.-1, എസ്‌.ടി.-2, 
ഒ.ബി.സി.-11 
എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ളത്.  രണ്ട് ഒഴിവ് വിമുക്തഭടന്മാർക്ക് നീക്കി വെച്ചതാണ്.

ശമ്പളസ്കെയിൽ: ലെവൽ-7.
അപേക്ഷ: സ്പീഡ് / രജിസ്റ്റേഡ്
തപാലിലൂടെയാണ് അപേക്ഷ അയക്കേണ്ടത്. യോഗ്യത ഉൾപ്പെ ടെയുള്ള വിശദവിവരങ്ങളും അപേക്ഷാഫോമിൻ്റെ മാതൃകയും 
www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 19.

RCFL: | 10 എൻജിനിയർ/മാനേജർ

മുംബൈയിലെ ചെമ്പൂരിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപ നമായ രാഷ്ട്രീയ കെമിക്കൽസ് | ആൻഡ് ഫെർട്ടിലൈസേഴ്സിൽ | സീനിയർ എൻജിനിയർ, മാനേജർ തസ്തികകളിലേക്ക് അപേക്ഷ 
ക്ഷണിച്ചു. രണ്ട് തസ്തികയിലും അഞ്ച്  വീതം ഒഴിവുണ്ട്.കെമിക്കൽ വിഭാഗത്തിലാണ് അവസരം.

യോഗ്യത : കുറഞ്ഞത് 60
ശതമാനം മാർക്കോടെയുള്ള ബി.ഇ./ ബി.ടെക്കാണ് യോഗ്യത. സീനിയർ എൻജിനിയർക്ക് നാല് വർഷത്തെയും മാനേജർക്ക് 12 വർഷത്തെയും പ്രവൃത്തിപരിചയം വേണം.

അപേക്ഷിക്കേണ്ട വിധം, അവസാനതീയതി എന്നിവയുൾ പ്പെടെയുള്ള വിശദവിവരങ്ങൾ www.rcfltd.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
My name SUJITH KUMAR PALAKKAD