Search Kerala & Gulf Jobs

പ്രതിമാസ ശമ്പളം 60410 രൂപ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിൽ വിവിധ ജില്ലകളിൽ ജോലി

പ്രതിമാസ ശമ്പളം 60410 രൂപ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിൽ വിവിധ ജില്ലകളിൽ ജോലി

കരാര്‍ വ്യവസ്ഥയില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു

ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ. സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്കും, ഇനി ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവിലേക്കും കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തും. 

അഭിമുഖത്തിൽ  പങ്കെടുക്കാന്‍ താല്‍പര്യമുള്ള എം.ബി.ബി.എസ് ഡിഗ്രിയും, റ്റി.സി.എം.സി രജിസ്‌ട്രേഷനും  ഉള്ള ഉദ്യോഗാര്‍ഥികള്‍ cru.czims@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയടങ്ങിയ ബയോഡാറ്റ ഡിസംബര്‍ 24ന് വൈകുന്നേരം അഞ്ച് മണിക്ക്  മുമ്പായി  സമര്‍പ്പിക്കേണ്ടതാണ്. 
പ്രതിമാസ ശമ്പളം 60410 രൂപ.

ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ നടത്തുന്ന സ്ഥലവും, സമയവും, തീയതിയും ഉദ്യോഗാര്‍ഥികളെ പിന്നീട് ഇ-മെയില്‍ മുഖാന്തിരം അറിയിക്കും എന്ന് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ  അറിയിച്ചു.

ക്ലര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ 26 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ  ആശുപത്രി കാര്യാലയത്തി
ല്‍ നടക്കും. യാഗ്യത - ബികോം ഡിഗ്രി, പി.ജി.ഡി.സി.എ/ഡി.സി.എ. 10 വര്‍ഷത്തെ മുന്‍പരിചയം. പ്രായപരിധി 30-60. ഫോണ്‍- 0467 2217018.

നഴ്സ് നിയമനം

ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ നഴ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ 23ന് രാവിലെ 10.30 മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. യോഗ്യത - കേരള പി.എസ്.സി അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നുള്ള ജി.എന്‍.എം. പ്രവര്‍ത്തി പരിചയം അഭികാമ്യം.പ്രായപരിധി 18-55. 
ഫോണ്‍ - 0467 2206886, 9447783560.