വനിതാ സംരക്ഷണ ഓഫീസിനു കീഴില്‍ സഖി വണ്‍സ്റ്റോപ് സെന്ററില്‍ ജോലി

സഖി വണ്‍സ്റ്റോപ് സെന്ററില്‍ കേസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

കോട്ടയം: വനിതാ സംരക്ഷണ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ് സെന്ററില്‍ കേസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 24 നും 45 നും ഇടയില്‍ പ്രായവും നിയമ ബിരുദമോ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമോ ഉള്ള സ്ത്രീകളെയാണ് പരിഗണിക്കുന്നത്. 

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്‍റോ എന്‍.ജി.ഒകളോ നടത്തുന്ന പ്രോജക്ടുകളില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത അഡ്മിനിസ്ട്രേറ്റീവ്  പരിചയം ഉണ്ടായിരിക്കണം. കൗണ്‍സലിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 

അപേക്ഷകള്‍ കോട്ടയം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സംരക്ഷണ ഓഫീസില്‍ ജനുവരി മൂന്നിന് വൈകുന്നേരം അഞ്ചിനു മുന്‍പ് നല്‍കണം. ഫോണ്‍: 04812 - 300955.

ഫാര്‍മസിസ്റ്റ് അഭിമുഖം

ഭാരതീയ ചികിത്സാ വകുപ്പില്‍ ദിവസവേതനത്തില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം ജനുവരി ആറിന് രാവിലെ 10.30ന് നടക്കും. യോഗ്യത: ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസി കോഴ്‌സ്/ബി.ഫാം -ആയുര്‍വേദ. അസ്സല്‍ രേഖകള്‍ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2371486.

ഡെന്റല്‍ മെക്കാനിക്ക് ട്രെയിനി നിയമനം

കോഴിക്കോട് ഗവ. ഡെന്റല്‍ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഓര്‍ത്തോഡോണ്ടിക്സ് വിഭാഗത്തില്‍ ഡെന്റല്‍ മെക്കാനിക്ക് ട്രെയിനിയെ നിയമിക്കും. യോഗ്യത: കേരള ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ (ഡി.എം.ഇ) നടത്തുന്ന ഡെന്റല്‍ മെക്കാനിക് ഡിപ്ലോമ കോഴ്‌സ്. 5000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അസ്സല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 26ന് രാവിലെ 11ന് ഗവ. ഡെന്റല്‍ കോളേജില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2350601, 0495 356781

ക്ഷീരസംഘം ലാബ് അസിസ്റ്റന്റ് പരിശീലനം

ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ 2026 ജനുവരി അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ലാബ് അസിസ്റ്റന്റ്, പ്രൊക്യൂര്‍മെന്റ് അസിസ്റ്റന്റുമാര്‍ക്ക് പരിശീലനം സംഘടിപ്പിക്കും. ഡിസംബര്‍ 30ന് വൈകീട്ട് അഞ്ചിന് മുമ്പ് 0495-2414579 നമ്പര്‍ മുഖേനയോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം. കണ്‍ഫര്‍മേഷന്‍ ലഭിച്ചവര്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാനാകുക. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കണം.
My name SUJITH KUMAR PALAKKAD