വിവിധ ഓഫീസുകളിലേക്ക് ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി നിയമനം

വിവിധ ഓഫീസുകളിലേക്ക് ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി നിയമനം

പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകളിലേക്ക് ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി നിയമനത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി വിജയിച്ച പട്ടിക വര്‍ഗ യുവതി യുവാക്കള്‍ക്കാണ് അവസരം. 2025 ഓക്ടോബര്‍ 31 ന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് അധികരിക്കാത്തവരുമാവണം.

ബിരുദധാരികളായ അപേക്ഷകര്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. ഒരുവര്‍ഷമാണ് പരിശീലന കാലാവധി. പ്രതിമാസം 10,000 രൂപ ഓണറ്റേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ പാലക്കാട് പട്ടികവര്‍ഗ ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കണം. 
ഡിസംബര്‍ 31 വൈകീട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും.

പട്ടികജാതി/പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ജനുവരി 6ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ളവർ ജനുവരി 5 വൈകിട്ട് 4ന് മുമ്പായി https://forms.gle/wke6e1GB1TuMPubn8 എന്ന ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യണം.

 ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജനുവരി 6 രാവിലെ 10 ന് “NATIONAL CAREER SERVICE CENTRE FOR SC/STs, BEHIND GOVT. MUSIC COLLEGE, THYCAUD, THIRUVANANTHAPURAM” എന്ന സ്ഥാപനത്തിലെത്തി ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471 2332113.

അഭിമുഖം നടത്തും

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഡിസംബർ 31 രാവിലെ 10.30 ന് 2 സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് പത്താം ക്ലാസ്(പുരുഷന്മാർ), പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്കായി അഭിമുഖം നടത്തും. 

പ്രായപരിധി 40 വയസ്സ്, പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ നമ്പർ : 8921916220, 04712992609.
My name SUJITH KUMAR PALAKKAD