കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കാര്യാലയത്തിലേക്ക് വാക്ക്- ഇന്‍ - ഇന്റര്‍വ്യൂ
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കാര്യാലയത്തിലേക്ക് വാക്ക്- ഇന്‍ - ഇന്റര്‍വ്യൂ
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആലപ്പുഴ ജില്ലാ കാര്യാലയത്തിലേക്ക് കൊമേഴ്‌സ്യല്‍ അപ്രൻറിസ്മാരെ തെരഞ്ഞെടുക്കുന്നു. പ്രായപരിധി 30 വയസ്സ്. അടിസ്ഥാന യോഗ്യത അംഗീകൃത സര്‍വ്വകലാശാല ബിരുദം + കമ്പ്യൂട്ടര്‍ പരിജ്ഞാനം.
അഭിമുഖം 2026 ജനുവരി അഞ്ച് രാവിലെ 11 മണിക്ക് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ കാര്യാലയം, എസ്. എന്‍. വി സദനം, ന്യൂ ചാത്തനാട് ഹെഡ് പോസ്റ്റ് ഓഫീസ്, ആലപ്പുഴ - 688001യിൽ നടക്കും.
യോഗ്യരായ ഉദ്യോഗാർഥികൾ എസ്.എസ്.എല്‍.സി മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസ്സലുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മുന്‍പരിചയ രേഖകളും (ഉണ്ടെങ്കില്‍) സഹിതം ബോര്‍ഡിന്റെ ആലപ്പുഴ ജില്ലാ കാര്യാലയത്തില്‍ നിര്‍ദ്ദിഷ്ട സമയത്ത് ഹാജരാകേണ്ടതാണ്.
മുന്‍പ് ബോര്‍ഡില്‍ ഒരു തവണ മാത്രം അപ്രന്റീസായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് അഭിമുഖത്തിൽ മറ്റ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പങ്കെടുക്കാവുന്നതാണ്.
ഫോണ്‍: 0477-2965384.
ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ താത്കാലിക നിയമനം
തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. സംസ്കൃതം ഐച്ഛിക വിഷയമായോ, ഉപവിഷയമായോ ഉള്ള ബിരുദം, ബി.വിദ്വാൻ, ശാസ്ത്രഭൂഷണം അല്ലെങ്കിൽ തത്തുല്യമായ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം.
മലയാളം, ഇംഗ്ലീഷ് എന്നിവക്ക് പുറമെ തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും പനയോല കൈയെഴുത്തുപ്രതികൾ പകർത്തിയെഴുതാനുള്ള പരിജ്ഞാനവും മികച്ച കൈയ്യക്ഷരവും ഉണ്ടായിരിക്കണം.
താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 5-ന് രാവിലെ 10:30-ന് പ്രിൻസിപ്പൽ മുൻപാകെ ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
Join the conversation