അറ്റൻഡർ ജോലി നേടാം ഭാരതീയ ചികിത്സാ വകുപ്പിൽ അവസരം

അറ്റൻഡർ ജോലി നേടാം ഭാരതീയ ചികിത്സാ വകുപ്പിൽ അവസരം

Indian Systems of Medicine Attander Gr ll Apply Now|കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) ഭാരതീയ ചികിത്സാ വകുപ്പ് അറ്റൻഡർ ഗ്രേഡ് II (സിദ്ധ) തസ്തികയിലേക്കു ബന്ധപ്പെട്ട യോഗ്യതയും പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

അടിസ്ഥാന വിവരങ്ങൾ

വകുപ്പ്: ഭാരതീയ ചികിത്സാ വകുപ്പ്
തസ്തിക: അറ്റൻഡർ ഗ്രേഡ് II (സിദ്ധ).
ശമ്പളം: 23,700 – 52,600/-.
കാറ്റഗറി നമ്പർ: 572/2025.
ഒഴിവുകൾ: ഇടുക്കി ജില്ലയിൽ ഒരു (01) ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യോഗ്യത വിവരങ്ങൾ

വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി (SSLC) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രവൃത്തി പരിചയം: രജിസ്റ്റർ ചെയ്ത ഒരു സിദ്ധ മെഡിക്കൽ പ്രാക്ടീഷണറുടെ കീഴിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി വിവരങ്ങൾ

18 – 36 വയസ്സ്: 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃതമായ പ്രായപരിധി ഇളവ് ലഭിക്കുന്നതാണ് (പരമാവധി പ്രായം 50 വയസ്സ് കവിയാൻ പാടില്ല).

അപേക്ഷിക്കേണ്ട രീതി

കേരള പി.എസ്.സി-യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്‌ട്രേഷൻ’ (One Time Registration) നടത്തിയ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 10 വർഷത്തേക്ക് സാധുതയുള്ളതാണ്. എന്നാൽ പുതിയ പ്രൊഫൈൽ തുടങ്ങുന്നവർ ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ വേണം അപ്‌ലോഡ് ചെയ്യാൻ.

ഫോട്ടോയുടെ താഴെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
അവസാന തീയതി: 14.01.2026 ബുധനാഴ്ച രാത്രി 12 മണി വരെ.

പരമാവധി ഷെയർ ചെയ്യുക.

My name SUJITH KUMAR PALAKKAD