പരീക്ഷ ഇല്ലാ, ഫീസ് ഇല്ലാ ഔഷധിയിൽ ജോലി/ careers 2026 Apply Now
പരീക്ഷ ഇല്ലാ, ഫീസ് ഇല്ലാ ഔഷധിയിൽ ജോലി/ careers 2026 Apply Now
ദി ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം.) കേരള ലിമിറ്റഡിൽ (ഔഷധി) വിവിധ തസ്‌തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിലെ പ്രധാന വിവരങ്ങൾ താഴെ നൽകുന്നു.
ഒഴിവുകൾ ഉള്ള തസ്‌തികകൾ
ഔഷധിയിൽ താഴെ പറയുന്ന തസ്‌തികകളിലേക്കാണ് ഒരു വർഷത്തെ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
▪️അക്കൗണ്ട്സ് അസിസ്റ്റന്റ്
▪️ട്രെയിനി ഡോക്ടർ (Male)
▪️ട്രെയിനി ഡോക്ടർ (Female)
വിദ്യാഭ്യാസ യോഗ്യതയും ശമ്പളവും
അക്കൗണ്ട്സ് അസിസ്റ്റന്റ്
യോഗ്യത: CA-Inter. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന (അഭിലഷണീയം).
ശമ്പളം : Rs. 26,750
ട്രെയിനി ഡോക്ടർ
യോഗ്യത :അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി.എ.എം.എസ് (BAMS) ബിരുദം. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
ശമ്പളം :Rs. 26,500/-
പ്രായപരിധി വിവരങ്ങൾ
അക്കൗണ്ട്സ് അസിസ്റ്റന്റ്: 18 – 41 വയസ്സ്.
ട്രെയിനി ഡോക്ടർ: 22 – 41 വയസ്സ്.
സർക്കാർ ചട്ടങ്ങൾ പ്രകാരം അർഹരായ വിഭാഗങ്ങൾക്ക് വയസ്സിളവ് ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട രീതി
തപാൽ വഴി: താൽപ്പര്യമുള്ളവർ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം.
ഗൂഗിൾ ഫോം: അപേക്ഷകർ ഔഷധിയുടെ വെബ്‌സൈറ്റിൽ https://www.oushadhi.org/careers ലഭ്യമായ ഗൂഗിൾ ഫോമിലും വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്
തിരഞ്ഞെടുപ്പ്: സ്ക്രീനിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 14.01.2026, വൈകുന്നേരം 5.00 മണി വരെ.
കൂടുതൽ വിവരങ്ങൾക്കായി 0487 2459800, 2459860 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
Join the conversation