കേരള സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ജോലി നേടാൻ അവസരം;KSIDC Accountant Recruitment-2025 Apply Now

കേരള സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ജോലി നേടാൻ അവസരം;KSIDC Accountant Recruitment-2025 Apply Now

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KSIDC) അക്കൗണ്ടന്റ് ഒഴിവിലേക്കു കേരള psc വഴി ഇപ്പോൾ അപേക്ഷിക്കാവുന്നത് ആണ്,അവസാന തിയതി ഡിസംബർ 03 ആണ്. ഓൺലൈൻ വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ചുവടെ.

▪️ഗസറ്റ് തീയതി : 2025 ഒക്ടോബർ 30
▪️ലാസ്റ്റ് ഡേറ്റ് : 2025 ഡിസംബർ 03
▪️കാറ്റഗറി നമ്പർ: 422/2025
▪️നിയമന രീതി : നേരിട്ടുള്ള നിയമനം
▪️വെബ്സൈറ്റ് : www.keralapsc.gov.in

സ്ഥാപനം : കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്.
ജോലി: അക്കൗണ്ടന്റ്
ശമ്പള വിവരം: മാസം 7,480-11,910/-

യോഗ്യത വിവരങ്ങൾ

ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്സ് ബിരുദം (Degree in Commerce).അല്ലെങ്കിൽ തത്തുല്യമായ/ഉയർന്ന യോഗ്യത ഉണ്ടായിരിക്കണം

എക്സ്പീരിയൻസ് : അക്കൗണ്ട്സ് വിഷയങ്ങളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. 

ഇത് താഴെ പറയുന്ന സ്ഥാപനങ്ങളിൽ ഏതെങ്കിലുമൊന്നിൽ ആയിരിക്കണം.
കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ പരിജ്ഞാനം (Exposure to Computer operations) അത്യാവശ്യമാണ്.

പ്രായപരിധി വിവരങ്ങൾ

പ്രായം: 21- 36-നും ഇടയിൽ.
ജനന തീയതി: 1989 ജനുവരി 02-നും 2004 ജനുവരി 01-നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാവുന്നത് ആണ്

മറ്റു ഇളവുകൾ: മറ്റ് പിന്നാക്ക വിഭാഗക്കാർക്കും (OBC) പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗക്കാർക്കും സാധാരണ നൽകുന്ന വയസ്സിളവുകൾക്ക് അർഹതയുണ്ടായിരിക്കും.

എങ്ങനെ അപേക്ഷിക്കാം

🌈 ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration): ഔദ്യോഗിക വെബ്സൈറ്റ് വഴി  (www.keralapsc.gov.in) ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിരിക്കണം

🌈 അപേക്ഷ സമർപ്പിക്കൽ: 
രജിസ്റ്റർ ചെയ്തു  ലോഗിൻ ചെയ്ത ശേഷം നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റിന്റെ ‘അപ്ലൈ നൗ ’വഴി അപേക്ഷിക്കവുന്നത് ആണ്.

ഷെയർ ചെയ്യൂ ജോലി അന്വേഷകരിലേക്ക്.
My name SUJITH KUMAR PALAKKAD