Search Kerala & Gulf Jobs

ബ്യൂട്ടിമാർക്ക് ഗോൾഡ് & ഡയമണ്ട്സിൽ ജോലി| Beautymark Gold & Diamonds jobs

ബ്യൂട്ടിമാർക്ക് ഗോൾഡ് & ഡയമണ്ട്സിൽ ജോലി| Beautymark Gold & Diamonds jobs

പാലക്കാട്‌ ജില്ലയിൽ നെന്മാറയിലെ ബ്യൂട്ടിമാർക്ക് ഗോൾഡ് & ഡയമണ്ട്സിൽ (Beautymark Gold & Diamonds) ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിങ്ങളെ കാത്തിരിക്കുന്നു!

ജോലി ഒഴിവുകൾ:

1.ഫീൽഡ് ക്യാമ്പയിൻ സ്റ്റാഫ് (Field Campaign Staff)
ആകർഷകമായ ശമ്പളം + ഫുഡ് അലവൻസ് + ട്രാവൽ അലവൻസ് എന്നിവ ലഭ്യമാണ്.

2. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (Marketing Executive)

യോഗ്യത: പ്ലസ് ടു (Plus Two) നിർബന്ധം.
സ്വന്തമായി ഇരുചക്ര വാഹനം ഉണ്ടായിരിക്കണം.
ആനുകൂല്യങ്ങൾ: ശമ്പളം + അലവൻസുകൾ.

കൂടുതൽ വിവരങ്ങൾ:
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം (Male/Female).
ശമ്പളം: ഇൻഡസ്ട്രി നിലവാരത്തിനനുസരിച്ചുള്ള മികച്ച ശമ്പളം.
സ്ഥലം: IG ടവർ, ബസ് സ്റ്റാൻഡിന് സമീപം, നെന്മാറ.
താൽപ്പര്യമുള്ളവർ താഴെ കാണുന്ന ഇമെയിൽ വിലാസങ്ങളിലേക്ക് നിങ്ങളുടെ റെസ്യൂമെ (Resume) ഉടൻ അയക്കുക:
 hr@beautymarkgroup.com
 career.beautymarkgroup@gmail.com
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
📞 04923 244916
📞 9207 907 916

2. ട്രസ്റ്റി- ഒഴിവ്

ഹൊസ്ദുര്‍ഗ്  താലൂക്കില്‍ പുല്ലൂര്‍  ശ്രീ വിഷ്ണുമംഗലം ക്ഷേത്രത്തില്‍ രണ്ട് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ജനുവരി 24 നകം ലഭിക്കണം.  

3. പി.എസ്.സി അഭിമുഖം

തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ കാറ്റഗറി നമ്പർ. 474/2024, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ കാറ്റഗറി നമ്പർ 201/2024, ഹൈസ്കൂൾ ടീച്ചർ കാറ്റഗറി നമ്പർ. 554/2024, ഡ്രോയിങ് ടീച്ചർ കാറ്റഗറി നമ്പർ. 98/2024 എന്നീ തസ്തികകളിലെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം നടക്കുന്നു. ജനുവരി 14, 15, 16, 21 തീയതികളിലായി തൃശൂർ ജില്ലാ പി.എസ്.സി ഓഫീസിൽ ഇന്റർവ്യൂ നടക്കും.  

ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈൽ മെസ്സേജ് മുഖേന നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് നിശ്ചിത സമയത്ത്‌ ഹാജരാക്കണം.