കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള വിവിധ താത്കാലിക ജോലി ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള വിവിധ താത്കാലിക ജോലി ഒഴിവുകൾ
ഗസ്റ്റ് അധ്യാപക ഒഴിവ്
കൊടുവായൂരില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (CCSIT) യില്‍ ബി സി എ ക്ലാസിലേക്ക് സ്റ്റാറ്റിറ്റിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. മണിക്കൂര്‍ അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ എടുക്കേണ്ടത്. എം എസ് സി സ്റ്റാറ്റിറ്റിക്‌സും ബി എഡുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
ഫോണ്‍: 04923253768.
ട്രസ്റ്റി നിയമനം
പട്ടാമ്പി താലൂക്കിലെ ശ്രീ. പൂവില്ലശ്ശേരി ദേവസ്വം, ശ്രീ തിരുവാനിപ്പുറ ദേവസ്വം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജനുവരി 30 ന് വൈകീട്ട് അഞ്ചിനുള്ളില്‍ തിരൂര്‍ മിനിസിവില്‍സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസി. കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷ ഫോമും തിരൂര്‍ ഓഫീസിലും ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 0494 2431066
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
നാഗലശ്ശേരി ഗവ. ഐ ടി ഐ യില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ട്രേഡിൽ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഈഴവ വിഭാഗം) തസ്തികയിലെ ഒഴിവിലേക്ക് കൂടിക്കാഴ്ച ജനുവരി ആറിന് രാവിലെ 11 ന് നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഐ ടി ഐ യില്‍ എത്തിച്ചരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9746715651.
അഡ്വക്കേറ്റ് നിയമനം
പെരിന്തല്‍മണ്ണ മുന്‍സിഫ് കോര്‍ട്ടിലെ അഡ്വക്കേറ്റ് ഡൂയിങ് ഗവ. വര്‍ക്‌സ് തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അഭിഭാഷകവൃത്തിയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവരും 60 വയസില്‍ താഴെയുള്ളവരുമായ നിശ്ചിത യോഗ്യതയുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും (പേരും വിലാസവും, വയസും ജനന തീയതിയും, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി, യോഗ്യത, പ്രാക്ടീസ് ചെയ്ത വര്‍ഷങ്ങളുടെ എണ്ണം, എന്‍ റോള്‍മെന്റ് നമ്പര്‍, തീയതി എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം), യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അഭിഭാഷക വൃത്തിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്/സെക്രട്ടറിയുടെ അസ്സല്‍ സാക്ഷ്യപത്രം എന്നിവ സഹിതം വിശദമായ അപേക്ഷ ജനുവരി 15ന് വൈകീട്ട് അഞ്ചിന് മുമ്പായി ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍- 0483 2739584.
മെഡിക്കൽ ഓഫീസർ താൽക്കാലിക നിയമനം
ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒപിയിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു.
ജനുവരി 12 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് വാക്-ഇൻ ഇൻറർവ്യൂ നടക്കും. എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് ബന്ധപ്പെട്ട രേഖകളുടെ അസ്സൽ സഹിതം ഇൻറർവ്യൂവിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 9946619942 എന്ന നമ്പറിൽ ബന്ധപ്പെടുക.
Join the conversation