വനിതാ ശിശുവികസന വകുപ്പിലും, അങ്കണവാടിയിലും ജോലി അവസരങ്ങൾ
വനിതാ ശിശുവികസന വകുപ്പിലും, അങ്കണവാടിയിലും ജോലി അവസരങ്ങൾ
സൂപ്പര്‍വൈസര്‍ നിയമനം
വനിതാ ശിശുവികസന വകുപ്പ് ഓപ്പറേഷന്‍ വാത്സല്യ പദ്ധതി പ്രകാരം ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ യൂണിറ്റിലേക്ക് സൂപ്പര്‍വൈസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്ക്/കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/കമ്മ്യൂണിറ്റി സോഷ്യോളജി/സോഷ്യല്‍ സയന്‍സ് എന്നിവയില്‍ ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, എമര്‍ജന്‍സി ഹെല്‍പ്പ്ലൈനുകളില്‍ ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജനുവരി 31നകം ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കാര്യാലയം സിവില്‍ സ്റ്റേഷന്‍, രണ്ടാംനില -691013 വിലാസത്തില്‍ അപേക്ഷ ലഭ്യമാക്കണം.
ഫോണ്‍ 0474 2791597.
അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
മലപ്പറം നഗരസഭ പരിധിയിലെ മുണ്ടുപറമ്പ്, മൈലപ്പുറം എന്നീ ക്രഷുകളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലും മഞ്ചേരി നഗരസഭ പരിധിയിലെ കോളേജ് റോഡ് ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും നിയമനം നടത്തുന്നതിന് അതാത് മുന്‍സിപ്പാലിറ്റികളിലെ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വര്‍ക്കര്‍ തസ്തികയിലേക്ക് പ്ലസ് ടു യോഗ്യതയുള്ള 18 നും 35 വയസ്സിനും മധ്യേ പ്രായമുള്ളവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയിച്ച 18 നും 35നും മധ്യേ ഉള്ളവര്‍ക്കും അപേക്ഷിക്കാം.
അവസാന തീയതി ഫെബ്രുവരി 13. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും മുണ്ടുപറമ്പുള്ള ഐ.സി.ഡി.എസ് മലപ്പറം അര്‍ബന്‍ ഓഫീസില്‍ ലഭിക്കും.
വാക്ക് ഇന്‍ ഇന്റര്‍വ്യു
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിലെ 2 ഡയാലിസിസ് ടെക്നിഷ്യന്‍ തസ്തികയിലേയ്ക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 6 ന് പകല്‍ 10 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.
ഡയാലിസിസ് ടെക്‌നോളജിയില്‍ ഡിപ്ലോമയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് വേണ്ട യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലുകളും സെല്‍ഫ് അറ്റസ്റ്റഡ് പകര്‍പ്പുകളുമായി അന്നേ ദിവസം ഇന്റര്‍വ്യൂവിന് ഹാജരാകണം.
Join the conversation