കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി നേടാൻ അവസരം|cochin shipyard job Recruitment 2026

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി നേടാൻ അവസരം


കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലെ വിവിധ വർക്ക്മെൻ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തിലെ പ്രധാന വിവരങ്ങൾ താഴെ നൽകുന്നു

പ്രധാന തീയതികൾ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 2025 ഡിസംബർ 26.
അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ജനുവരി 12.

തസ്തികകളും വിദ്യാഭ്യാസ യോഗ്യതയും

വിവിധ തസ്തികകളിലേക്കുള്ള അടിസ്ഥാന യോഗ്യതകൾ താഴെ പറയുന്നവയാണ്.

സീനിയർ ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാൻ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ): ബന്ധപ്പെട്ട വിഷയത്തിൽ 60% മാർക്കോടെയുള്ള മൂന്ന് വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (വിവിധ വിഭാഗങ്ങൾ): ബന്ധപ്പെട്ട വിഷയത്തിൽ 60% മാർക്കോടെയുള്ള മൂന്ന് വർഷത്തെ ഡിപ്ലോമയും നാല് വർഷത്തെ പ്രവൃത്തിപരിചയവും.

ലബോറട്ടറി അസിസ്റ്റന്റ് (മെക്കാനിക്കൽ): മെക്കാനിക്കൽ അല്ലെങ്കിൽ മെറ്റലർജിക്കൽ എൻജിനീയറിംഗിൽ 60% മാർക്കോടെയുള്ള ഡിപ്ലോമയും നാല് വർഷത്തെ പ്രവൃത്തിപരിചയവും.

ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ): 60% മാർക്കോടെ കെമിസ്ട്രിയിൽ ബിരുദവും (B.Sc) നാല് വർഷത്തെ പ്രവൃത്തിപരിചയവും.

സ്റ്റോർ കീപ്പർ: ബിരുദവും മെറ്റീരിയൽ മാനേജ്‌മെന്റിൽ പിജി ഡിപ്ലോമയും അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമയും. നാല് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.

അസിസ്റ്റന്റ്: ആർട്സ്/സയൻസ്/കൊമേഴ്സ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ബിസിനസ് അഡ്മിനിസ്‌ട്രേഷൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ 60% മാർക്കോടെയുള്ള ബിരുദവും നാല് വർഷത്തെ ഓഫീസ് പ്രവൃത്തിപരിചയവും.

പ്രായപരിധി വിവരങ്ങൾ

അപേക്ഷകർ 35 വയസ്സ് കവിയാൻ പാടില്ല (2026 ജനുവരി 12 അടിസ്ഥാനമാക്കി). അതായത് 1991 ജനുവരി 13-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.
പട്ടികജാതി (SC) വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി (OBC – Non Creamy Layer) വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ശമ്പള വിവരങ്ങൾ

W7 തസ്തികകൾ:23,500 – 77,000 (പ്രതിമാസം ഏകദേശം :42,773 ലഭിക്കും).
W6 തസ്തിക (അസിസ്റ്റന്റ്):22,500 – 73,750 (പ്രതിമാസം ഏകദേശം: 41,055 ലഭിക്കും).

അപേക്ഷാ രീതിയും ഫീസും

അപേക്ഷിക്കേണ്ട വിധം: കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cochinshipyard.in വഴി ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷാ ഫീസ്: 700/-.
ഫീസ് ഇളവ്: പട്ടികജാതി (SC), പട്ടികവർഗ്ഗ (ST) വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും (PwBD) അപേക്ഷാ ഫീസ് ഇല്ല.

പരമാവധി ഷെയർ ചെയ്യുക.
My name SUJITH KUMAR PALAKKAD