KSFE യിൽ പത്താം ക്ലാസ്സ്‌ യോഗ്യതയിൽ പരീക്ഷ ഇല്ലാതെ ജോലി നേടാം|KSFE Business Promoters Apply Now

KSFE യിൽ പത്താം ക്ലാസ്സ്‌ യോഗ്യതയിൽ പരീക്ഷ ഇല്ലാതെ ജോലി നേടാം|KSFE Business Promoters Apply Now


കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (KSFE) ബിസിനസ് പ്രമോട്ടർ തസ്തികയിലേക്ക് 1000-ത്തിലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജോലി വിവരങ്ങൾ

തസ്തിക: ബിസിനസ് പ്രമോട്ടർ
ഒഴിവുകൾ: 1000+
നിയമന രീതി: കരാർ നിയമനം 
(Contract Basis).

വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ് പാസായിരിക്കണം.
അഭികാമ്യമായ മറ്റ് യോഗ്യതകൾ: പ്ലസ് ടു, സ്വന്തമായി വാഹനവും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. മാർക്കറ്റിംഗ് മേഖലയിലെ മുൻപരിചയം ഉള്ളവർക്ക് മുൻഗണന.
പ്രായപരിധി: 20 മുതൽ 45 വയസ്സ് വരെ.

അപേക്ഷിക്കേണ്ട വിധം:

അവസാന തീയതി: ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
വെബ്സൈറ്റ്: www.ksfe.com/careers
ഫോൺ നമ്പർ: 0487-2332255.
തിരഞ്ഞെടുക്കുന്ന റീജിയണൽ ഓഫീസുകൾക്ക് കീഴിലായിരിക്കും നിയമനം ലഭിക്കുക.

2. വാക്ക് ഇന്‍ ഇന്റര്‍വ്യു

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിലെ 2 ഡയാലിസിസ് ടെക്നിഷ്യന്‍ തസ്തികയിലേയ്ക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 6 ന് പകല്‍ 10 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. ഡയാലിസിസ് ടെക്‌നോളജിയില്‍ ഡിപ്ലോമയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് വേണ്ട യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലുകളും സെല്‍ഫ് അറ്റസ്റ്റഡ് പകര്‍പ്പുകളുമായി അന്നേ ദിവസം ഇന്റര്‍വ്യൂവിന് ഹാജരാകണം.

3. കൊമേഴ്സ്യല്‍ അപ്രന്റീസ് നിയമനം

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് കൊമേഴ്സ്യല്‍ അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജില്ലാ ഓഫീസില്‍ ഫെബ്രുവരി ആറിന് രാവിലെ 10.30ന് നടക്കും.
അംഗീകൃത സര്‍വകലാശാല ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം(ഡി.സി.എ/പി.ജി.ഡി.സി.എ/വേര്‍ഡ് പ്രൊസസിംഗ്/ഡാറ്റാ എന്‍ട്രി ഡിപ്ലോമ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും മുന്‍പരിചയ രേഖകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-0483 2733211, 9188709023.
My name SUJITH KUMAR PALAKKAD