MLA ഹോസ്റ്റൽ ജോലി ഒഴിവ്:55,200 രൂപ വരെ ശമ്പളത്തിൽ ജോലി
MLA ഹോസ്റ്റൽ ജോലി ഒഴിവ്:55,200 രൂപ വരെ ശമ്പളത്തിൽ ജോലി
കേരള നിയമസഭാ സെക്രട്ടറിയേറ്റിലേക്ക് അമിനിറ്റീസ് അസിസ്റ്റന്റ് (MLA ഹോസ്റ്റൽ) തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
വിവരം /വിശദാംശങ്ങൾ
വകുപ്പ് : നിയമസഭാ സെക്രട്ടറിയേറ്റ്
തസ്തിക: അമിനിറ്റീസ് അസിസ്റ്റന്റ് (എം.എൽ.എ. ഹോസ്റ്റൽ).
കാറ്റഗറി നമ്പർ: 782/2025
ശമ്പളം :24,400 – 55,200/.
അവസാന തീയതി: 04.02.2026.
യോഗ്യത വിവരങ്ങൾ
വിദ്യാഭ്യാസ യോഗ്യത: SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പുരുഷന്മാർക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.
ശാരീരിക ക്ഷമത: ഉദ്യോഗാർത്ഥിക്ക് ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. ഇത് ഗവൺമെന്റ് സർവീസിലെ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയിരിക്കണം.
പ്രായപരിധി വിവരങ്ങൾ
18 മുതൽ 36 വയസ്സ് വരെ.
ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
നിയമാനുസൃതമായ ഇളവുകൾ അനുവദനീയമാണ്, എന്നാൽ പരമാവധി പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല.
അപേക്ഷിക്കേണ്ട വിധം
കേരള പി.എസ്.സി-യുടെ ഔദ്യോഗിക വെബ്സൈറ്റ് (www.keralapsc.gov.in) വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) നടത്തി അപേക്ഷിക്കണം.
ഫോട്ടോ: ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തിയിരിക്കണം.
പുതിയ പ്രൊഫൈൽ തുടങ്ങുന്നവർ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ വേണം അപ്‌ലോഡ് ചെയ്യാൻ.
ഫീസ്: അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
പരമാവധി ഷെയർ ചെയ്യുക.
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ചാല ഗവ. ഐടിഐയിൽ മറൈൻ ഫിറ്റർ ട്രേഡിൽ നിലവിലുള്ള താൽക്കാലിക ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യതുള്ള ഉദ്യോഗാർഥികൾ ജനുവരി 19 രാവിലെ 10.30 ന് അസൽ സർട്ടഫിക്കറ്റുകളുമായി ചാല ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2459255.
Join the conversation