Search Kerala & Gulf Jobs

പ്രതിമാസം 52,000 രൂപ ഏകീകൃത ശമ്പളത്തിൽ മെഡിക്കൽ കോളേജിൽ കരാർ ജോലി ഒഴിവുകൾ

പ്രതിമാസം 52,000 രൂപ ഏകീകൃത ശമ്പളത്തിൽ മെഡിക്കൽ കോളേജിൽ കരാർ ജോലി ഒഴിവുകൾ

വയനാട്, സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 52,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും.

യോഗ്യത : എം.ബി.ബി.എസ് യോഗ്യതയും, ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (SSLC & UG) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഫെബ്രുവരി 23 രാവിലെ 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

2. ഫാര്‍മസിസ്റ്റ് നിയമനം

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കെ.എ.എസ്.പി പദ്ധതിയില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 24ന് രാവിലെ 11ന് ആശുപത്രി കാര്യാലയത്തില്‍ നടക്കും. യോഗ്യത- പ്ലസ് ടു, തത്തുല്യം,ഫാര്‍മസിയില്‍ ഡിപ്ലോമ. കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. 
ഫോണ്‍ - 04994 230080.

3.എമര്‍ജന്‍സി മെഡിക്കല്‍ ഓഫിസര്‍ (അലോപ്പതി) നിയമനം

കണ്ണൂര്‍ ഗവ: ആയുര്‍വേദ കോളേജില്‍ ഒഴിവുള്ള എമര്‍ജന്‍സി മെഡിക്കല്‍ ഓഫിസര്‍ (അലോപ്പതി) തസ്തികയിലേക്ക്  താല്‍ക്കാലിക നിയമനം നടത്തുന്നതിനള്ള കൂടിക്കാഴ്ച്ച 25ന് രാവിലെ 11 ന് പരിയാര ത്തുള്ള കണ്ണൂര്‍ ഗവ ആയുര്‍വേദ കോളേജ്' പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കും. എം.ബി.ബി.എസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, ടി.സി.എം.സി രജിസ്ട്രേഷന്‍, പ്രവൃത്തി പരിചയം,  തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. 
ഫോണ്‍ - 0497 2800167.

4.അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇടക്കൊച്ചിയിൽ പ്രവർത്തിക്കുന്ന തേജോമയ ഹോമിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

 സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മാനേജർ തസ്തികയിലേക്കും പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് മൾട്ടി ടാസ്ക് പ്രൊവൈഡർ തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഹോമിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. താല്പര്യമുള്ളവർ ഫെബ്രുവരി 18-നകം hr.kerala@hlfppt.org എന്ന ഇമെയിലിലേക്ക് ബയോഡാറ്റ അയക്കേണ്ടതാണ്.
ഫോൺ : 9447750004