Search Kerala & Gulf Jobs

എഴുത്തും വായനയും അറിയുന്നവർക്ക് അംഗനവാടി ജോലി നേടാൻ അവസരം |Anganavaadi Job 2026 Apply Now

എഴുത്തും വായനയും അറിയുന്നവർക്ക് അംഗനവാടി ജോലി നേടാൻ അവസരം |Anganavaadi Job 2026 Apply Now


അംഗനവാടി ജോലി ആഗ്രഹിക്കുന്നവർക്കായി ഇതാ നിലവിൽ വന്നിട്ടുള്ള ഒരു ജോലി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നുണ്ട്,തിരൂർ അഡീഷണൽ ഐ.സി.ഡി.എസ്. പരിധിയിലുള്ള തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെൽപ്പർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

യോഗ്യത വിവരങ്ങൾ 

താമസം: തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾ ആയിരിക്കണം.

വിദ്യാഭ്യാസ യോഗ്യത: 

▪️എഴുത്തും വായനയും അറിയുന്നവരായിരിക്കണം. 
▪️എന്നാൽ SSLC പാസായവർ അപേക്ഷിക്കാൻ പാടില്ല.

പ്രായപരിധി :2026 ജനുവരി 1-ന് 18-നും 46-നും ഇടയിൽ.

(പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ 3 വർഷം വരെ ഇളവ് ലഭിക്കും – കുറഞ്ഞത് ഒരു വർഷമെങ്കിലും സേവന പരിചയമുള്ളവർക്ക്).

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 മാർച്ച് 5, വൈകിട്ട് 5 മണി വരെ.
അപേക്ഷയുടെ മാതൃക ആലത്തിയൂർ ഐ.സി.ഡി.എസ് ഓഫീസിലോ, പഞ്ചായത്ത് ഓഫീസിലോ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം താഴെ പറയുന്ന ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

2. അങ്കണവാടി ഹെൽപ്പർ 

തിരൂർ അഡീഷണൽ ഐ.സി.ഡി.എസിലെ തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് അങ്കണവാടി ഹെൽപ്പർ തസ്തികകളിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസക്കാരും 01.01.2026ന് 18നും 46നും ഇടയ്ക്ക് പ്രായമുള്ളവരുമായ വനിതകൾ ആയിരിക്കണം.

എഴുത്തും വായനയും അറിയുന്നവരും എസ്.എസ്.എൽ.സി ജയിക്കാത്തവരുമായവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മൂന്നുവർഷവും ടി തസ്തികകളിൽ മിനിമം ഒരു വർഷമെങ്കിലും സേവന പരിചയമുള്ളവർക്ക് ആനുപാതികമായും ഉയർന്ന പ്രായ പരിധിയിൽ (പരമാവധി മൂന്ന് വയസ് വരെ) ഇളവും ലഭിക്കും.

നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം 2026 മാർച്ച് 5 വൈകിട്ട് 5ന് മുമ്പ് തിരൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃക തിരൂർ അഡീഷണൽ ഐ.സി.ഡി.എസ് ആലത്തിയൂർ, തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. പ്രസ്തുത വാർഡിൽ സ്ഥിരതാമസമാണെന്ന് തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ, പ്രായം തെളിയിക്കുന്ന രേഖ, ആധാർ കാർഡ് എന്നിവ ഹാജരാക്കണം.