വിവിധ ജില്ലകളിലെ സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താൽക്കാലിക ജോലി ഒഴിവുകൾ
കേരളത്തിൽ വിവിധ ജില്ലകളിലെ സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താൽക്കാലിക ജോലി ഒഴിവുകൾ
വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം സഖി വൺസ്റ്റോപ് സെൻററിലെ കേസ് വർക്കർ തസ്തികയിലേക്ക് വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത: ലോ, സോഷ്യൽ വർക്ക്, സോഷ്യോളജി, സോഷ്യൽ സയൻസ്, സൈക്കോളജി എന്നിവയിൽ ഏതെങ്കിലും ഒന്നിലുള്ള ബിരുദവും മൂന്നുവർഷത്തെ പ്രവർത്തി പരിചയവും. താല്പര്യമുള്ളവർ ഫെബ്രുവരി 26 വൈകിട്ട് 5നു മുമ്പായി കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ ബയോഡേറ്റ എത്തിക്കേണ്ടതാണ്.
ഫോൺ: 8281999057
തൊഴിൽമേള ഫെബ്രുവരി 21ന്
നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് എസ്.സി/ എസ്.ടി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്കായി നടപ്പാക്കിവരുന്ന സമന്വയ പദ്ധതിപ്രകാരം 2025-26 സാമ്പത്തിക വർഷത്തെ തൊഴിൽമേള 2026 ഫെബ്രുവരി 21 രാവിലെ 09.30 നു തിരുവനന്തപുരം പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫിസിന്റെ ആഭിമുഖ്യത്തിൽ ഗവ.ഐ.ടി.ഐ (SCDD) മരിയാപുരത്തു സംഘടിപ്പിക്കും. തൊഴിൽമേളയിൽ ഉദ്യോഗാർഥികൾക്ക് bit.ly/sestjobfest ഗൂഗിൾ ഫോം വഴി രജിസ്‌ട്രേഷൻ നടത്താം. അന്നേ ദിവസം സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. കുടുതൽവിവരങ്ങൾക്ക്: 0471-2330756.
നാഷണൽ ആയുഷ് മിഷൻ വാക്ക് ഇൻ ഇൻറർവ്യൂ
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോതെറാപിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കായി വാക്ക് ഇൻ ഇൻറർവ്യൂ ഫെബ്രുവരി 20ന് നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10 മണിക്ക് തിരുവനന്തപുരം പൂജപ്പുര സർക്കാർ ആയുർവേദ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നേരിട്ട് ഹാജരാകണം. ഉയർന്ന പ്രായപരിധി 40 വയസ്. ഫെബ്രുവരി 13നു NAM/DPMSU/1552/2026 Dated:30/1/2026 പ്രകാരം നടത്തിയ പ്രസ്തുത തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർഥികൾ വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതില്ല. കൂടുതൽവിവരങ്ങൾക്ക്: 0471-2339552.
ഗസ്റ്റ് അധ്യാപക നിയമനം
വെച്ചുച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ നിലവിൽ ഒഴിവുളള തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്, ട്രേഡ്‌സ്മാൻ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് തസ്തികകളിലാണ് നിയമനം.
താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡേറ്റാ, മാർക്ക്‌ലിസ്റ്റ്, പത്താം തരം/ തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 19 രാവിലെ 10ന് കോളേജ് ഓഫീസിൽ നടത്തുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം
കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ തൃശ്ശൂർ മുഖ്യ കാര്യാലയത്തിൽ കമ്പനി സെക്രട്ടറിയുടെ താൽക്കാലിക ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നതിനായി ബിരുദം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെമ്പർ യോഗ്യത എന്നിവയും കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവുമുളള 40 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള അപേക്ഷകർ ബയോഡേറ്റ, തിരിച്ചറിയൽ രേഖയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ksdcsection@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25.
ഫോൺ: 0487 – 2331064.
ഫാര്‍മസിസ്റ്റ് നിയമനം
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കെ.എ.എസ്.പി പദ്ധതിയില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 24ന് രാവിലെ 11ന് ആശുപത്രി കാര്യാലയത്തില്‍ നടക്കും. യോഗ്യത- പ്ലസ് ടു, തത്തുല്യം,ഫാര്‍മസിയില്‍ ഡിപ്ലോമ. കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍ - 04994 230080.
എമര്‍ജന്‍സി മെഡിക്കല്‍ ഓഫിസര്‍ (അലോപ്പതി) നിയമനം
കണ്ണൂര്‍ ഗവ: ആയുര്‍വേദ കോളേജില്‍ ഒഴിവുള്ള എമര്‍ജന്‍സി മെഡിക്കല്‍ ഓഫിസര്‍ (അലോപ്പതി) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനള്ള കൂടിക്കാഴ്ച്ച 25ന് രാവിലെ 11 ന് പരിയാര ത്തുള്ള കണ്ണൂര്‍ ഗവ ആയുര്‍വേദ കോളേജ്' പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കും. എം.ബി.ബി.എസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, ടി.സി.എം.സി രജിസ്ട്രേഷന്‍, പ്രവൃത്തി പരിചയം, തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.
ഫോണ്‍ - 0497 2800167.
വാക് ഇൻ ഇന്റർവ്യു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (NISH) റിസർച്ച് അസിസ്റ്റന്റ്, ലീഗൽ അസിസ്റ്റന്റ് എന്നീ പ്രോജക്റ്റ് തസ്തികകളിലേക്ക് യോഗ്യരും പ്രവൃത്തിപരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫെബ്രുവരി 24-ന് രാവിലെ 9.45-നാണ് അഭിമുഖം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം തിരുവനന്തപുരം ആക്കുളത്തുള്ള നിഷ് -ൽ ഹാജരാകണം. വിശദാംശങ്ങൾക്ക്: http://nish.ac.in/others/career
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
കണ്ണൂര്‍ ഗവ: ആയുര്‍വേദ കോളേജിലെ രോഗനിദാനം വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 21 (ശനിയാഴ്ച) രാവിലെ 11 ന് പരിയാരത്തെ കോളേജ് ക്യാമ്പസില്‍ കൂടികാഴ്ച നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11ന് ഹാജരാകണം
അപേക്ഷ ക്ഷണിച്ചു
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോമറു ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദുമതം ആചരിക്കുന്ന വ്യക്തികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍, നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഫെബ്രുവരി 21 (ശനിയാഴ്ച) വൈകുന്നേരം അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും പ്രവൃത്തി ദിവസങ്ങളില്‍ സൗജന്യമായി ലഭിക്കും.
നാച്ചറോപ്പതി മെഡിക്കല്‍ ഓഫീസര്‍ കൂടികാഴ്ച 19ന്
കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിലെ ആയുഷ്മാന്‍ഭവ പ്രൊജക്ടില്‍ നാച്ചറോപ്പതി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഫെബ്രുവരി 19 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ) നടക്കും.1972 ഫെബ്രുവരി ഒന്നിന് ശേഷം ജനിച്ച ബി.എന്‍.വൈ.എസ് ബിരുദവും ടി.സി രജിസ്ട്രേഷനും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം.ഫോണ്‍ - 04672 - 206886.
മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് ഒഴിവ് അഭിമുഖം 20ന്
സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലേക്ക് സീനിയർ റസിഡന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ആറുമാസത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ വേതനം 73,500 രൂപ.
എം.ബി.ബി.എസ്, എം.ഡി അല്ലെങ്കിൽ ഡി.എൻ.ബി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ടി.സി.എം.സി രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫെബ്രുവരി 20 ന് മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ ഹാജരാകണം. രജിസ്ട്രേഷൻ സമയം അതേ ദിവസം രാവിലെ 10.30 മുതൽ 11 വരെ.
കൂടുതൽ വിവരങ്ങൾക്ക്: 0484-2754000, 0484-2754416.
മെഡിക്കൽ കോളേജിൽ എൻഡോസ്കോപ്പി ടെകനീഷ്യൻ നിയമനം: അഭിമുഖം 23ന്
സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പൾമനോളജി വിഭാഗത്തിൽ എൻഡോസ്കോപ്പി ടെക്നീഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസവേതനം 650 രൂപ. രണ്ട് ഒഴിവുകൾ. പ്രായപരിധി 18ന് 36നും മധ്യേ. നിയമന കാലാവധി ആറുമാസം.
ഡിപ്ലോമ ഇൻ എൻഡോസ്കോപ്പിക് ടെക്നോളജി, റെസ്പിറേറ്ററി ടെക്നോളജി അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഡി.എം.ഇ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.
താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ ഫെബ്രുവരി 23 രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ സമയം അതേ ദിവസം രാവിലെ 10.30 മുതൽ 11 വരെ. കൂടുതൽ വിവരങ്ങൾക്ക്: 0484-2754000, 0484-2754416.
Join the conversation