ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിൽ അസിസ്റ്റന്റ് നിയമനം
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിൽ അസിസ്റ്റന്റ് നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത വിവരങ്ങൾ
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കമ്പ്യൂട്ടർ - എം.എസ്. ഓഫീസ്/ഡിസിഎ/പിജിഡിസിഎയുമാണ് വിദ്യാഭ്യാസ യോഗ്യത. ഒരു വർഷത്തെ പ്രവൃത്തിപരിചയം (മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗ്രാമ/ ബ്ലോക്ക് പഞ്ചായത്തുകളിൽ AITA (അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ്) തസ്തികയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന).
www.nregs.kerala.gov.in ൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോമും യോഗ്യത, പ്രവൃത്തിപരിചയം, തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 10ന് വൈകിട്ട് 5നകം മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, മൂന്നാംനില, റവന്യു കോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം, പിൻ - 6950333 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ ലഭ്യമാക്കണം.കൂടുതൽ വിവരങ്ങൾക്ക്: www.nregs.kerala.gov.in, 0471-2313385, 1800 425 1004.
2. കരാര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള നെടുങ്ങോലം സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. യോഗ്യത: എം.എസ്.ഡബ്ല്യൂ/എം.എസ്.സി സൈക്കോളജി. കൊല്ലം ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ പ്രവര്‍ത്തിപരിചയം യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 10ന് രാവിലെ 9:30 ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടത്തുന്ന വോക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഫോണ്‍: 8281999052.
3. ടീച്ചര്‍ ഒഴിവ്
പന്തളം മങ്ങാരം സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ താല്‍കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി ആറിന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം.
4.പി എസ് സി അഭിമുഖം
വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (കാറ്റഗറി നം. 599/24) തസ്തികയുടെ ചുരുക്കുപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഫെബ്രുവരി 10, 11 തീയതികളില്‍ പിഎസ്സി പത്തനംതിട്ട ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. വണ്‍ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ജനനതീയതി, ജാതി, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരകുറിപ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2222665..
Join the conversation