Search Kerala & Gulf Jobs

കെ.എസ്.ആര്‍.ടി.സിയില്‍ താല്‍ക്കാലിക നിയമനം|ഡ്രൈവര്‍ കം കണ്ടക്ടര്‍ ആവാം

കെ.എസ്.ആര്‍.ടി.സിയില്‍ താല്‍ക്കാലിക നിയമനം|ഡ്രൈവര്‍ കം കണ്ടക്ടര്‍ ആവാം 

പാലക്കാട് ജില്ലയില്‍ 
കെ.എസ്.ആര്‍.ടി.സി യില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍, കണ്ടക്ടര്‍  തസ്തികകളില്‍ 66 വീതം ഒഴിവുകളുണ്ട്. 
ഡ്രൈവര്‍ കം കണ്ടക്ടറുടെ വിദ്യാഭ്യാസ യോഗ്യത എസ് എസ് എല്‍ സി/ തത്തുല്യം ആണ്. 
പുതുക്കിയ മോട്ടോര്‍ വാഹന ലൈസന്‍സും ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. 

കണ്ടക്ടര്‍ തസ്തികയിലേക്ക് പ്ലസ് ടു / തത്തുല്യമാണ് യോഗ്യത. പുതുക്കിയ കണ്ടക്ടര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം.

ഇരു തസ്തികകളിലേക്കും ആവശ്യമായ ശാരീരിക ക്ഷമത ഉണ്ടായിരിക്കണം (പൊക്കം: 158 സെ മീ, നെഞ്ചളവ്: 76-81 സെ.മീ.). പ്രായപരിധി: 25-50 വയസ്സ്, വേതന നിരക്ക്: ഒരു ഡ്യൂട്ടിക്ക് (8 മണിക്കൂര്‍) 715 രൂപ. ഇരു തസ്തികകളിലേക്കും വനിതകളെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 21 ന് വൈകീട്ട് 5.15 ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റുകളില്‍ ഹാജരാവണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

സ്റ്റാഫ് നഴ്‌സ് നിയമനം

പട്ടാമ്പി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്‌സ് നഴ്‌സ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജി.എന്‍.എം/ബി.എസ്.എസി നഴ്‌സിങ്, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 17ന് രാവിലെ 10.30ന് താലൂക്ക് ആസ്ഥാന ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇടക്കൊച്ചിയിൽ പ്രവർത്തിക്കുന്ന തേജോമയ ഹോമിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മാനേജർ തസ്തികയിലേക്കും പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് മൾട്ടി ടാസ്ക് പ്രൊവൈഡർ തസ്തികയിലേക്കും അപേക്ഷിക്കാം. 

ഉദ്യോഗാർത്ഥികൾ ഹോമിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. താല്പര്യമുള്ളവർ ഫെബ്രുവരി 18-നകം hr.kerala@hlfppt.org എന്ന ഇമെയിലിലേക്ക് ബയോഡാറ്റ അയക്കേണ്ടതാണ്.
ഫോൺ : 9447750004