കേരളത്തിലെ വിവിധ പോളിക്ലിനിക്കുകളിൽ ജോലി |ECHS Recruitment-2026 Apply Now

കേരളത്തിലെ വിവിധ പോളിക്ലിനിക്കുകളിൽ ജോലി |ECHS Recruitment-2026 Apply Now

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എക്സ്-സർവീസ്‌മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ECHS), കേരളത്തിലെ വിവിധ പോളിക്ലിനിക്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

നോൺ-മെഡിക്കൽ തസ്തികകൾ (Non-Medical Staff)

ക്ലർക്ക് (Clerk):
യോഗ്യത: ബിരുദം അല്ലെങ്കിൽ സായുധ സേനയിലെ തത്തുല്യ യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.
പ്രതിമാസ ശമ്പളം: 16,800/-

ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO):

യോഗ്യത: ബിരുദം/IT തത്തുല്യ യോഗ്യത. കമ്പ്യൂട്ടർ ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം.
പ്രതിമാസ ശമ്പളം: 19,700/-

ഡ്രൈവർ (Driver):

യോഗ്യത: എട്ടാം ക്ലാസ് പാസ്സായിരിക്കണം, സിവിൽ ഡ്രൈവിംഗ് ലൈസൻസ് വേണം.
പരിചയം: 5 വർഷം.
പ്രതിമാസ ശമ്പളം: 19,700/-

ചൗക്കിദാർ (Chowkidar):

യോഗ്യത: എട്ടാം ക്ലാസ് അല്ലെങ്കിൽ സായുധ സേനയിലെ തത്തുല്യ യോഗ്യത.
പ്രതിമാസ ശമ്പളം: 16,800/-

ഫീമെയിൽ അറ്റൻഡന്റ് (Female Attendant):
യോഗ്യത: എഴുതാനും വായിക്കാനും അറിയണം. മെഡിക്കൽ സ്ഥാപനങ്ങളിലെ പരിചയം അഭികാമ്യം.
പ്രതിമാസ ശമ്പളം: 16,800/-

പാരാമെഡിക്കൽ തസ്തികകൾ (Para-Medical Staff)

നഴ്സിംഗ് അസിസ്റ്റന്റ് (Nursing Assistant):
യോഗ്യത: GNM ഡിപ്ലോമ അല്ലെങ്കിൽ സായുധ സേനയിലെ തത്തുല്യ ക്ലാസ്-1 കോഴ്സ്.
പരിചയം: 5 വർഷം.
പ്രതിമാസ ശമ്പളം: 28,100/

ലാബ് അസിസ്റ്റന്റ് (Lab Assistant):

യോഗ്യത: DMLT/B.Sc MLT അല്ലെങ്കിൽ സായുധ സേനയിലെ തത്തുല്യ കോഴ്സ്.
പരിചയം: 5 വർഷം.
പ്രതിമാസ ശമ്പളം: 28,100/.

ഫാർമസിസ്റ്റ് (Pharmacist)

യോഗ്യത: B.Pharmacy അല്ലെങ്കിൽ 10+2 വും ഫാർമസി ഡിപ്ലോമയും (മിനിമം 3 വർഷത്തെ പ്രവൃത്തിപരിചയം).
പ്രതിമാസ ശമ്പളം: 28,100/-

മെഡിക്കൽ സ്പെഷ്യലിസ്റ്റ് (Medical Specialist):

യോഗ്യത: MD/MS (ബന്ധപ്പെട്ട വിഷയത്തിൽ).
പരിചയം: കുറഞ്ഞത് 5 വർഷം.
പ്രതിമാസ ശമ്പളം: 1,00,000/-

മെഡിക്കൽ ഓഫീസർ (Medical Officer):

യോഗ്യത: MBBS.
പരിചയം: കുറഞ്ഞത് 5 വർഷം.
പ്രതിമാസ ശമ്പളം: 75,000/-

ഡെന്റൽ ഓഫീസർ (Dental Officer):

യോഗ്യത: BDS.
പരിചയം: കുറഞ്ഞത് 5 വർഷം.
പ്രതിമാസ ശമ്പളം: 75,000/-

▪️മുകളിൽ പറഞ്ഞ പ്രവൃത്തിപരിചയം മിക്ക തസ്തികകളിലും നിർബന്ധമാണ്.
▪️അപേക്ഷകർ അപേക്ഷാ ഫോമിനൊപ്പം മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഹാജരാക്കണം.
▪️തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, കിലിമാനൂർ, ചാത്തന്നൂർ, വർക്കല, പുനലൂർ തുടങ്ങിയ പോളിക്ലിനിക്കുകളിലാണ് ഈ ഒഴിവുകൾ വരുന്നത്.

അപേക്ഷിക്കേണ്ട രീതി

അപേക്ഷാ ഫോം: ECHS വെബ്സൈറ്റിൽ (www.echs.gov.in) നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം.

രേഖകൾ: വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ പത്രം, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം വയ്ക്കണം. മുൻ സൈനികർ ഡിസ്ചാർജ് ബുക്കിന്റെയും PPO-യുടെയും പകർപ്പുകൾ നൽകണം..

അവസാന തീയതി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10

പൂരിപ്പിച്ച അപേക്ഷകൾ താഴെ പറയുന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം:

Station Headquarters (ECHS), Pangode, Thirumala PO, Thiruvananthapuram – 695 006..


തിരഞ്ഞെടുപ്പ് രീതി
അപേക്ഷകർ നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവരായിരിക്കണം.

ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് (Interview) വിളിക്കും. അഭിമുഖത്തിന്റെ തീയതി ഫോൺ വഴിയോ ഇമെയിൽ വഴിയോ അറിയിക്കുന്നതാണ്.

മുൻ സൈനികർക്ക് (Ex-servicemen) നിയമനത്തിൽ മുൻഗണന ലഭിക്കും, എന്നാൽ ഒഴിവുകൾ ഉണ്ടെങ്കിൽ സിവിലിയന്മാർക്കും അപേക്ഷിക്കാവുന്നതാണ്.

സോഷ്യൽ വർക്കർ ഒഴിവ്

പാലക്കാട് ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ കമ്മിറ്റഡ് സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യു, എം.എ സോഷ്യോളജി അല്ലെങ്കിൽ എം.എ ആന്ത്രോപോളജി എന്നിവയിൽ  വിജയിച്ച പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്താംയ അപേക്ഷകർ 18-നും 45-നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.

വനത്തിനുള്ളിലെ ഉന്നതികളില്‍ യാത്ര ചെയ്യുന്നതിനും ഊരുകള്‍ സന്ദർശിക്കുന്നതിനും സന്നദ്ധതയുള്ളവരായിരിക്കണം. താല്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി ഉള്ളടക്കം ചെയ്ത് 2026 ഫെബ്രുവരി പത്തിന് മുൻപായി പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505383

My name SUJITH KUMAR PALAKKAD