ഇനി വീട്ടിൽ ഇരുന്നു സമ്പാദിക്കാം;മൊബൈൽ ഫോൺ വഴിയോ |ചെറുകിട സംരംഭങ്ങൾ വഴിയു
ഉയർന്ന വിദ്യാഭ്യാസം ഉണ്ട് ;ഉയർന്ന ശമ്പളത്തിൽ ജോലി |ഇനി വീട്ടിൽ ഇരുന്നു സമ്പാദിക്കാം
നാട്ടിലും വിദേശത്തും: ഒരു താരതമ്യം
ഇന്ന് കാലത്തു നല്ല ശമ്പളത്തിൽ ജോലി നേടുക എന്നത് വലിയൊരു കാര്യം ആണ്, വിദേശത്തും നാട്ടിലും ഉയർന്ന ഫീസ് നൽകിക്കൊണ്ട് വിവിധ കോഴ്സുകൾ എടുത്ത് ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ജോലിക്ക് അയോജ്യമായ ശമ്പളം ലഭിക്കാത്തവരാണ് നമ്മളിൽ പലരും.
ജോലി പോലും ലഭിക്കാത്തവരും ഏറെ.
എങ്കിൽ ആവട്ടെ നാട്ടിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ പോലും ചെറുകിട കച്ചവടങ്ങൾ ചെയ്തുകൊണ്ട് മാസം ഉയർന്ന ശമ്പളം നേടുന്നതായി കാണപെടുന്നു.
ലക്ഷങ്ങൾ മുടക്കി വിദ്യാഭ്യാസം നേടിയിട്ടും ശമ്പളം ഇല്ലാത്തതിനാൽ പലരും മറ്റു തൊഴിൽ മേഖല നോക്കി വിദേശത്ത് പോവുന്നു.അവിടെ സെറ്റിൽ ആവുന്നു.
സാമ്പത്തിക സ്വാതന്ത്ര്യവും കുടുംബ ബാധ്യതകളും
നാട്ടിൽ യുവാക്കൾ നേരിടുന്ന പ്രധാന പ്രശ്നം ഇതൊക്കെ തന്നെയാണ്, കൂടാതെ പ്രണയവും ഇഷ്ടവും എല്ലാം ഉള്ളതുകൊണ്ട് തന്നെ സെറ്റിൽ ആവാത്ത ചിന്തയും കുടുംബത്തോടുള്ള കടപ്പാടും രക്ഷിതാക്കളെ നല്ല പോലെ നോക്കാൻ സാധിക്കാതെ വരുന്നതും അവരെ വിഷമത്തിൽ ആക്കുന്നു.
യുവാക്കുകളിൽ 75%പ്രണയ വിവാഹ ആവുന്നു ഇന്ന് കാലത്തു, വിവാഹ ശേഷം രണ്ടുപേർക്കും ജോലി ഉണ്ടെങ്കിൽ മാത്രമേ ഇന്ന് കാലത്തു മുന്നോട്ട് ജീവിച്ചു പോകാൻ സാധിക്കുക ഒള്ളു, പിന്നെ സ്ത്രീക്ക് ആയാലും ഭർത്താവിന്റെ വീട്ടിൽ നിൽക്കുമ്പോൾ അവരെ ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ ആണേലും സാമ്പത്തികം അനുവാര്യമാണ് , ഓരോ സാധങ്ങൾക്ക്,ഡ്രസ്സ്, വീട്ട് സാധനങ്ങൾ എല്ലാം ഭർത്താവിനോട് പറയുമ്പോൾ അവർക്കും ചില സന്ദർഭങ്ങളിൽ ബുദ്ധിമുട്ട് തന്നെ ആണ്.
വീട്ടിലിരുന്ന് സമ്പാദിക്കാം: ജോലി സാധ്യതകൾ
എങ്കിൽ ഇതിനെല്ലാം ഒരു പരിഹാരമായി ഇന്ന് മൊബൈൽ ഫോണിലൂടെയും വീട്ടിലിരുന്നും സമ്പാദിക്കാൻ നിരവധി മാർഗങ്ങളുണ്ട്. പുതിയ തൊഴിൽ മേഖലകൾ ഡിജിറ്റൽ യുഗത്തിൽ പുതിയ വാതിൽ തുറന്നിരിക്കുകയാണ്.
ഓൺലൈൻ ഡിജിറ്റൽ മേഖല
നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്തു കൊണ്ട്.
വീഡിയോകളും പോസ്റ്റുകളും: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ രസകരവും വിവരദായകവുമായ വീഡിയോകളും പോസ്റ്റുകളും സൃഷ്ടിച്ച് കൊണ്ട് അതിലൂടെ ഉയർന്ന വരുമാനം നേടാം.
ഇടനിലക്കാരായി നിന്നുള്ളവ
കോളേജ് അഡ്മിഷൻ, ജോലി അറിയിപ്പുകൾ ,റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ ഇടനിലക്കാരായി പ്രവർത്തിച്ച് കമ്മീഷൻ അടിസ്ഥാനത്തിൽ വരുമാനമുണ്ടാക്കാം
ചെറുകിട ബിസിനസ് ആശയങ്ങൾ
▪️ട്യൂഷൻ സെന്റർ:
വീടുകളിൽ ട്യൂഷൻ സെന്റർ ആരംഭിച്ച് കുട്ടികളെ പഠിപ്പിക്കാം, നല്ലൊരു തുക ഫീസ് ഇനത്തിൽ ലഭിക്കും,
▪️Psc കോച്ചിങ് കൊടുക്കാം
വീട്ടിൽ ഫുഡ് സപ്ലൈ:
വീട്ടിൽ നിന്ന് തന്നെ ആരോഗ്യകരവും രുചികരവുമായ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിലൂടെ നല്ലൊരു വരുമാനം, കാറ്ററിങ് വർക്ക്.
കേക്ക് നിർമ്മാണം:
കേക്ക് നിർമ്മാണം ഒരു ഹോം ബിസിനസ് ആയി മുന്നോട്ടു കൊണ്ടുപോകാം. ഓർഡർ അനുസരിച്ചു ഉയർന്ന വരുമാനം ലഭിക്കും.
ആഭരണ നിർമ്മാണം:
കൈവിരലുകൾ കൊണ്ട് നിർമ്മിക്കുന്ന ആഭരണങ്ങൾക്ക് ഇന്ന് വലിയ ഡിമാൻഡാണ് ഉള്ളതും, സ്വാർണ്ണം വില കയറ്റം മൂലം ആളുകൾ ഫാൻസി ആഭരണങ്ങൾ ഉപയോഗം കൂടി.
തയ്യൽ, എംബ്രോയ്ഡറി ഡിസൈനിങ് എന്നിവ വീട്ടിലിരുന്ന് ചെയ്യാം.
ചെറുകിട വ്യാപാരം:
എണ്ണ, മസാല, തൈര്, മോര്, പപ്പടം, തുടങ്ങിയ അവശ്യസാധനങ്ങൾ ചെറുകിട അടിസ്ഥാനത്തിൽ വിതരണം ചെയ്യാവുന്നത് ആണ്.
വീട്ടിൽ ഇരുന്നു നിർമ്മാണ ജോലികൾ ആദ്യഘട്ടത്തിൽ വലിയ തുക മുടക്കേണ്ട ആവശ്യമില്ല. ചെറിയ നിക്ഷേപത്തിൽ ആരംഭിക്കാവുന്ന മേഖലകൾ മാത്രം തിരഞ്ഞെടുക്കുക.
ചെറുകിട വ്യാപാരത്തിന് ലൈസൻസ്, രജിസ്ട്രേഷൻ തുടങ്ങിയവ ഉറപ്പാക്കുക
ജോലി അല്ലാ സ്വന്തം ആയിട്ട് ഒരു ബിസിനസ്സ്, സ്വയം തൊഴിൽ ചെയ്യുമ്പോൾ മാത്രമേ നമുക്ക് സമ്പൂർണ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാൻ കഴിയൂ എന്ന തിരിച്ചറിവാണ്,ആവശ്യം.
Job related message.
Join the conversation