Search Kerala & Gulf Jobs

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ ജോലി :KUDUMBASREE LATEST JOB NOTIFICATION 2026

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ ജോലി :KUDUMBASREE LATEST JOB NOTIFICATION 2026


INTRODUCTION 

കമ്പനീസ് ആക്ട് 2013 പ്രകാരം രജിസ്റ്റർ ചെയ്ത്, 2,50,000 രൂപ പെയ്ഡ്-അപ്പ് ക്യാപിറ്റലുമായി പ്രവർത്തിക്കുന്ന ഒരു പ്രൊഡ്യൂസർ കമ്പനിയാണ് കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്.

  • തസ്തിക : കമ്പനി സെക്രട്ടറി
  • ഒഴിവുകളുടെ എണ്ണം 01 (ഒന്ന്)
  • തൊഴിൽ പരിചയം:  യോഗ്യത നേടിയ ശേഷം (സിഎസ്) കുറഞ്ഞത് 3 വർഷം.
  • ശമ്പളം : 70,000 രൂപ (കൺസോളിഡേറ്റഡ് പേ)
  • പ്രായപരിധി: 01.02.2026-ലെ കണക്കനുസരിച്ച് 50 വയസ്സ് കവിയരുത്.
  • തിരഞ്ഞെടുപ്പ് രീതി: ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ അഭിമുഖം

ഒഴിവുകൾ/VACANCIES DETAILS

തസ്തികയുടെ പേര്:കമ്പനി സെക്രട്ടറി

ഒഴിവുകളുടെ എണ്ണം:1 (ഒന്ന്)

തൊഴിൽ സ്വഭാവം: കരാർ അടിസ്ഥാനത്തിൽ FULL TIME (ഒരു വർഷത്തേക്ക്, പിന്നീട് നീട്ടാം)

യോഗ്യതാ വിവരങ്ങൾ / EXPERIENCE DETAILS 

യോഗ്യത വിവരങ്ങൾ 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെംബർഷിപ്പ് (ACS).

പ്രവൃത്തി പരിചയം

യോഗ്യത (കമ്പനി സെക്രട്ടറി) നേടിയ ശേഷം കമ്പനിയുടെ നിയമപരവും നിയന്ത്രണപരവുമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

കമ്പനീസ് ആക്ടിനെ കുറിച്ചും മറ്റ് നിയമങ്ങളെ കുറിച്ചും നല്ല പരിജ്ഞാനം ഉണ്ടായിരിക്കണം.

പ്രായപരിധി/ AGE LIMIT 

01.02.2026-ലെ കണക്കനുസരിച്ച് അപേക്ഷകൻ്റെ പ്രായം 50 വയസ്സ് കവിയാൻ പാടുള്ളത് അല്ലാ.

ശമ്പള വിവരങ്ങൾ/SALARY DETAILS 

കൺസോളിഡേറ്റഡ് പ്രതിമാസ വേതനം:70,000 രൂപ (എഴുപതിനായിരം രൂപ മാത്രം)

തിരഞ്ഞെടുക്കൽ പ്രക്രിയ/SELECTION PROCESS 

യോഗ്യതയും പരിചയവും അടിസ്ഥാനമാക്കി ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് ക്ഷണിക്കുന്നതായിരിക്കും തിരഞ്ഞെടുപ്പ് രീതി. അഭിമുഖത്തിൻ്റെ തീയതി ഇമെയിൽ, ടെലിഫോൺ മുഖേന അറിയിക്കുന്നതാണ്.

അപേക്ഷിക്കുന്ന വിധം/ HOW TO APPLY 

▪️താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ, പൂരിപ്പിച്ച അപേക്ഷാഫോറം, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകൾ,എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം താഴെ പറയുന്ന വിലാസത്തിൽ ഹാർഡ് കോപ്പിയായി മാത്രം സമർപ്പിക്കേണ്ടതാണ്.

▪️അപേക്ഷ അടങ്ങിയ കവറിൽ മുകളിൽ അപേക്ഷ: കമ്പനി സെക്രട്ടറി തസ്തികയിലേക്ക് എന്ന് വ്യക്തമായി എഴുതിയിരിക്കണം.

▪️പൂർണ്ണമായും പൂരിപ്പിച്ച അപേക്ഷാഫോറവും അനുബന്ധ രേഖകളും 21/03/2026 വൈകുന്നേരം 5.00 മണിക്ക് മുമ്പായി മേൽവിലാസത്തിൽ ലഭിക്കുന്ന തരത്തിൽ അയക്കേണ്ടതാണ്.

▪️അപേക്ഷാഫോറവും വിജ്ഞാപനത്തിൻ്റെ പൂർണ്ണരൂപവും ഡൗൺലോഡ് ചെയ്യുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.keralachicken.org.in

പ്രധാന തീയതികൾ (IMPORTANT DATES )

▪️വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി 06.03.2026 

▪️അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 21.03.2026, വൈകുന്നേരം 5.00 മണി വരെ.

പ്രായം കണക്കാക്കുന്നതിനുള്ള അവസാന തീയതി 01.02.2026 

ഔദ്യോഗിക വിജ്ഞാപനം - OFFICIAL NOTIFICATION 

ഔദ്യോഗിക വിജ്ഞാപനത്തിൻ്റെയും അപേക്ഷാഫോറത്തിൻ്റെയും പൂർണ്ണരൂപം താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്:

www.keralachicken.org.in

APPLICATION FORM 

OFFICIAL WEBSITE 

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്.

ടി.സി 94/3171, സെൻ്റ് ആൻസ് പള്ളിക്ക് എതിർവശം,

പള്ളിമുക്ക്, പേട്ട പി.ഒ,

തിരുവനന്തപുരം - 695024

CIN : U01100KL2019PTC057331, GSTIN/UN: 32AAHCK5583G1ZG

▪️0471- 353 0424

▪️kudumbashreebfpcl@gmail.com

▪️www.keralachicken.org.in

വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

Bank jobs Manorama: സഹകരണ ബാങ്കുകളിൽ ജോലി 

പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്