Search Kerala & Gulf Jobs

സ്കൂളിലും ആശുപത്രിയിൽ ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി ഒഴിവുകൾ

Kerala government temporary job vacancies2026

സ്കൂളിലും ആശുപത്രിയിൽ ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി ഒഴിവുകൾ

സ്കൂളിലും ഹോസ്പിറ്റലുകളിലും ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താൽക്കാലിക ജോലി ഒഴിവുകളാണ് താഴെ നൽകിയിട്ടുള്ളത്. പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാവുന്നതാണ്

ഡ്രൈവര്‍ ഒഴിവ്
കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ്) ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റുമാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ബയോഡേറ്റ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയടെ അസ്സലും പകര്‍പ്പും എന്നിവ സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 10ന് കോളജ് ഓഫീസില്‍ എത്തണം. വിശദവിവരങ്ങള്‍ www.rit.ac.in എന്ന വെബ്സൈറ്റില്‍.   
ഫോണ്‍: 0481 2507763,2506153.

താല്‍ക്കാലിക നിയമനം

പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍, ഡ്രൈവര്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷിക്കാം.  
യോഗ്യത-  റേഡിയോഗ്രാഫര്‍: പ്ലസ്ടു/പ്രിഡിഗ്രി/വി.എച്ച്.എസ്.സി (സയന്‍സ് വിഷയങ്ങള്‍),   തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ രണ്ട് വര്‍ഷത്തെ സര്‍ട്ടിഫൈഡ് റേഡിയോളജിക്കല്‍ അസിസ്റ്റന്റ് കോഴ്സ്/ തത്തുല്യ കോഴ്സ്,   കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.   തത്തുല്യ യോഗ്യതയുളളവര്‍ ഇക്വലന്‍സി തെളിയിക്കുന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് കൂടി ഹാജരാക്കണം.
ആംബുലന്‍സ് ഡ്രൈവര്‍: എട്ടാം ക്ലാസ് പാസ്സ്. ഹെവി ഡ്യൂട്ടി ലൈസന്‍സ്, മൂന്ന് വര്‍ഷത്തെ ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് പരിചയം അനിവാര്യം.
പ്രായപരിധി: 40 വയസ്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.   വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും പ്രായവും  യോഗ്യതകളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ജൂണ്‍  ആറിന് വൈകിട്ട്  മൂന്നിനകം ലഭ്യമാകണം.   ഫോണ്‍: 0475 2228702.

അദ്ധ്യാപക നിയമനം
നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍/കമ്പ്യൂട്ടര്‍ ഹാർഡ്വെയര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂണ്‍ 10ന് രാവിലെ 10 മണിക്ക് എഴുത്തു പരീക്ഷയും അഭിമുഖവും നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും (ആയതിന്റെ പകര്‍പ്പുകളും) പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും ബയോ ഡേറ്റയുമായി രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04868 -234082.
ഇമെയില്‍-gptcnedumkandam.ac.in

കോളേജിൽ അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗത്തിൽ ലക്ചറർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ജൂൺ 3 ന് രാവിലെ 10 ന് അഭിമുഖം നടക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക്: www.cpt.ac.in.

പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം
സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ കോഴിക്കോട് ഡിവിഷന്‍ ഓഫീസില്‍ കരാറില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനത്തിന് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥിരതാമസക്കാരായ വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന പ്രായപരിധി: 45 വയസ്സ്. അപേക്ഷാ ഫോം ബോര്‍ഡിന്റെ കോഴിക്കോട് ചക്കോരത്തുകുളം ഓഫീസില്‍നിന്ന് 118 രൂപ അടച്ച് നേരിട്ട് വാങ്ങാം. അപേക്ഷ ജൂണ്‍ 10ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0495 2369545.

മെഡിക്കല്‍ ഓഫീസര്‍ നിയമനം
ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് ജൂണ്‍ മൂന്നിന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടത്തും. ഫോണ്‍: 0495 2370494. 

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് 10  വര്‍ഷത്തിലധികം ആക്ടീവ് പ്രാക്ടീസുള്ള അഭിഭാഷകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 10ന് വൈകീട്ട് അഞ്ചിനകം കലക്ടറേറ്റില്‍ ലഭ്യമാക്കണം. ബയോഡേറ്റ സഹിതമുള്ള അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജനന തീയതി, വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, ബാര്‍ പ്രാക്ടീസ് തെളിയിക്കുന്ന രേഖ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം.
 ഫോണ്‍: 0495 2370518.

അധ്യാപക നിയമനം
വടകര ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതനത്തില്‍ എച്ച്.എസ്.എ ഇംഗ്ലീഷ് നിയമനത്തിന് ജൂണ്‍ മൂന്നിന് രാവിലെ 10.30ന് അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡ്, കെ-ടെറ്റ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 9400006491. 

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
റാന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നു.
യോഗ്യത - ഹെവി ലൈസന്‍സ് എടുത്ത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം,  എട്ടാംക്ലാസ് വിദ്യാഭ്യാസം എങ്കിലും പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 45 വയസ്.  ചിറ്റാര്‍ പഞ്ചായത്തിലുളളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 12 വൈകിട്ട് അഞ്ചിന് മുമ്പ്  ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 12 വൈകിട്ട് അഞ്ച്. 
ഫോണ്‍ : 04735 256577.