Search Kerala & Gulf Jobs

സഹകരണ ബാങ്കുകളിൽ 133 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സഹകരണ ബാങ്കുകളിൽ 133 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സഹകരണ ബാങ്കുകളിൽ 133 ഒഴിവുകളിലേക്ക് അപേക്ഷിക്കാം 

സഹകരണ ബാങ്ക് / സംഘങ്ങളിൽ വിവിധ തസ്‌തികകളിലെ 133 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ ജൂൺ 30 വരെ അപേക്ഷിക്കാൻ അവസരം ഉണ്ട്,

ജോലി ഒഴിവുകൾ 

▪️ജൂനിയർ ക്ലാർക്ക് /കാഷ്യർ (122)
▪️സെക്രട്ടറി (3), 
▪️ഡേറ്റ എൻട്രി ഓപ്പറേറ്റർ (4), ▪️അസിസ്‌റ്റന്റ് സെക്രട്ടറി / ചീഫ് ▪️അക്കൗണ്ടന്റ് (2), 
▪️സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (2) 
എന്നീ തസ്‌തികകളിലാണു വിജ്‌ഞാപനം വന്നിട്ടുള്ളത്.


ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്‌ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്‌റ്റ് പ്രകാരം നേരിട്ടുള്ള നിയമനമാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ (Selection Process)

ഓൺലൈൻ പരീക്ഷ (OMR/Online) – 100 ചോദ്യങ്ങൾ, 1 മാർക്ക് വീതം.
അഭിമുഖം (Interview) – പരമാവധി 20 മാർക്ക് (ഹാജരായാൽ മിനിമം 4 മാർക്ക്, ബാക്കി 16 പ്രകടനത്തിന്).
ഓരോ സംഘത്തിനും / ബാങ്കിനും പ്രത്യേകം റാങ്ക് ലിസ്റ്റ്.
നിയമനം – ബന്ധപ്പെട്ട സഹകരണ സംഘം/ബാങ്ക്.

എങ്ങനെ അപേക്ഷിക്കാം? (How to Apply Online)

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.cseb.kerala.gov.in (ചില അറിയിപ്പുകളിൽ www.keralacseb.kerala.gov.in എന്നും നൽകിയിട്ടുണ്ട്)

ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) നടത്തുക. നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് ലോഗിൻ ചെയ്യാം.

ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവർ അതു പൂർത്തിയാ ക്കിയ ശേഷം അപേക്ഷിക്കുക. വിജ്ഞാപന ലിങ്ക് 

പരമാവധി ഷെയർ ചെയ്യുക.