കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ വഴി തൊഴിൽ രഹിതരായ വനിതകള്‍ക്ക് വായ്പ നൽകുന്നു.
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC)
വായ്പാ സ്കീമുകൾ
തൊഴിലില്ലാത്ത വനിതകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾക്കും വിദ്യാഭ്യാസത്തിനും പ്രോത്സാഹനം നൽകുന്നതിനായി കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വായ്പകൾ നൽകുന്നു.
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നു.
നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും മദ്ധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ 4-8% പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നല്‍കുന്നത്.
മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസിന് 4-7% പലിശ നിരക്കില്‍ 4 കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജികൾക്ക് 19 ലക്ഷം രൂപ വരെ വായ്പ ലഭ്യമാവുന്നതാണ്. കൂടാതെ നിശ്ചിത വരുമാന പരിധിയിലുള്ള 16-നും 32-നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് 5 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 3-8% പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വായ്പ നല്‍കുന്നത്.
അപേക്ഷകള്‍ അക്ഷയ സെന്റർ/ഇന്റര്‍നെറ്റ് സേവ കേന്ദ്രം മുഖേന www.mithrasoft.kswdc.org എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ ഓഫീസ്: 9496015012, 0477-2237128
Nb:മറ്റു ജില്ലകൾ അറിയിക്കുന്നത് ആണ്.
വനിതകൾക്ക് 31 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനം
എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്‌സിൽ വനിതകൾക്ക് 31 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനം നൽകുന്നു (ചുരിദാർ, നൈറ്റി, ഫ്രോക്ക്, ബ്ലൗസ്, ഷർട്ട്, ട്രൗസർ, പെറ്റിക്കോട്ട് മുതലായവ). 18-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. സംരംഭങ്ങൾ തുടങ്ങുന്നതിനെക്കുറിച്ചും വിവിധ ലോൺ സ്കീമുകളെക്കുറിച്ചും ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
More jobs
ആവശ്യമായ രേഖകൾ
താൽപ്പര്യമുള്ളവർ പാസ്‌പോർട്ട് സൈസ് ഫോട്ടോ (3 എണ്ണം), ആധാർ കാർഡ് കോപ്പി (2 എണ്ണം), റേഷൻ കാർഡ് കോപ്പി (2 എണ്ണം), എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് കോപ്പി (1 എണ്ണം), തൊഴിലുറപ്പ് കാർഡ് ഉണ്ടെങ്കിൽ അതിന്റെ കോപ്പി (1 എണ്ണം), കുടുംബശ്രീ അംഗമാണെങ്കിൽ കുടുംബശ്രീ ത്രിഫ്റ്റ് ബുക്ക് കോപ്പി (1 എണ്ണം), ബാങ്ക് പാസ് ബുക്ക് കോപ്പി (1 എണ്ണം)
എന്നിവ സഹിതം മെയ് 25-ന് രാവിലെ 10.30-ന് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ആർ.എസ്.ഇ.റ്റി.ഐ.-യിൽ (RSETI) ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
ഫോൺ: 8330011815 (ഡയറക്ടർ) ഫാക്കൽറ്റി: 9746487851, 7034350967

Join the conversation