Search Kerala & Gulf Jobs

കേരള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകൾ ;Kerala temporary job vacancies 2026

കേരള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകൾ ;Kerala temporary job vacancies 2026

കേരള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകൾ ;Kerala temporary job vacancies 2026

കേരള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകൾ ;Kerala temporary job vacancies 2026



വിവിധ ജില്ലകളിൽ ആയിട്ടാണ് നിയമനം കേരള സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലി ജോലി ഒഴിവുകൾ, വിശദമായി വായിച്ച ശേഷം അപേക്ഷിക്കുക.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു.
പ്രായപരിധി - 2026 ജനുവരി ഒന്നിന് 18നും 30നുമിടയില്‍. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷ ഇളവ് അനുവദിക്കും.

യോഗ്യത - സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ / സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന്  വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്  / ഡിപ്ലോമ ഇന്‍ കമ്പ്യുട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മന്റ്.
അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദവും  ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യുട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍  കമ്പ്യുട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. മെയ് 28-ന് വൈകിട്ട് അഞ്ചിന് മുമ്പ് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ നേരിട്ടോ /തപാല്‍ മാര്‍ഗമോ അപേക്ഷ സമര്‍പ്പിക്കണം.  
ഫോണ്‍: 0468 2362036.

ക്ലര്‍ക്ക് നിയമനം

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആറുമാസത്തെ താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ മതിയായ രേഖ സഹിതം അപേക്ഷിക്കണം. 
അവസാന തീയതി മെയ് 23. 
ഫോണ്‍ : 04734 240637.

കാഷ്വല്‍ സ്വീപ്പര്‍ അഭിമുഖം

കല്ലൂപ്പാറ തുരുത്തിക്കാട് ചെങ്ങരൂര്‍ വെറ്ററിനറി സബ് സെന്ററുകളിലേക്ക് കാഷ്വല്‍ സ്വീപ്പര്‍മാരെ ആവശ്യമുണ്ട്. കുടുംബശ്രീ അംഗങ്ങളായ കല്ലൂപ്പാറ പഞ്ചായത്ത് സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് മെയ് 19 ന് രാവിലെ 11ന്  ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായപരിധി 18-50. ഫോണ്‍ : 0469 2677237.


ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലേക്ക് അഭിമുഖം

2026-26 അധ്യയന വർഷത്തിൽ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലേക്ക് ഡാൻസ്, മൃദംഗം ഡിപ്പാർട്ട്മെന്റുകളിലേക്ക് അതിഥി അധ്യാപകരുടെ അഭിമുഖം നടത്തുന്നു. സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് തസ്തികയിലേക്ക് മേയ് 25 ന് രാവിലെ 9.30നും സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ ചെണ്ട ഫോർ ഡാൻസ് തസ്തികയിലേക്ക് അന്നേദിവം ഉച്ചയ്ക്ക് 2നും ലക്ചറർ ഇൻ ഡാൻസ് (കേരള നടനം) തസ്തികയിലേക്ക് 26ന് രാവിലെ 9.30നും ലക്ചറർ ഇൻ മൃദഗം തസ്തികയിലേക്ക് അന്നേദിവസം ഉച്ചയ്ക്ക് 1.30നുമാണ് അഭിമുഖം. തൽപ്പര്യമുള്ള ഉദ്യോഗർഥികൾ കോളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ രേഖകളും പകർപ്പ് സഹിതം ഹാജരാക്കണം. ലക്ചറർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസുകളിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് കൂടി ഹാജരക്കണം.

അതിഥി അദ്ധ്യാപകരുടെ ഒഴിവ് : അഭിമുഖം നടത്തും

തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിൽ 2026-27 അദ്ധ്യയന വർഷത്തിൽ നിയമ അദ്ധ്യാപകരുടെ ഒഴിവിലേക്ക് മൂന്ന് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മേയ് 29ന് രാവിലെ 10.30 മുതൽ അഭിമുഖം നടത്തും. ഇക്കണോമിക്‌സ് വിഷയത്തിലുള്ള ഒരു ഒഴിവിലേക്കുള്ള അദ്ധ്യാപക നിയമനത്തിനായും അപേക്ഷ ക്ഷണിച്ചു. മേയ് 30ന് രാവിലെ 10.30 മുതലാണ് അഭിമുഖം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്. വിവരങ്ങൾക്ക്: 0471-2304228, principalglctvpm@gmail.com .

അധ്യാപക ഒഴിവ്
പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള മാത്സ്, സോഷ്യോളജി, കൊമേഴ്‌സ്, എക്കണോമിക്‌സ്, ഹിസ്റ്ററി എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 25ന് രാവിലെ 9.30നും അറബിക്, ഉറുദു, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ഉച്ചക്ക് 1.30നും സ്‌കൂളില്‍ നടക്കും. ഫോണ്‍-0483 2771999.

ലാബ് ടെക്നീഷ്യൻ
സി.എച്ച്.സി. പുല്ലുവിള ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് അഭിമുഖം നടത്തും. മേയ് 22 രാവിലെ 10ന് സി.എച്ച്.സി. പുല്ലുവിളയിൽ വച്ചാണ് അഭിമുഖം.


വാക് ഇൻ ഇന്റർവ്യു
എറണാകുളം ജനറൽ ആശുപത്രിയിൽ കേരള സ്റ്റേറ്റ് എയ്ഡഡ് കൺട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എ.ആർ.ടി സെന്ററിലേക്ക് മെഡിക്കൽ ഓഫീസറുടെ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് മേയ് 26 രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടക്കും. എം.ബി.ബി.എസ് ആണ് യോഗ്യത. ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും കമ്പ്യൂട്ടർ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: 0484-2386000.

പ്രോജക്ട് സ്റ്റാഫ്
തിരുവനന്തപുരത്തെ ട്രാൻസലേഷണൽ റിസർച്ച് ആന്റ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റർ, ഗവൺമെന്റ് എൻജിനിയറിങ് കോളേജ് ബാർട്ടൺഹില്ലിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 25. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ www.gecbh.ac.in, www.tplc.gecbh.ac.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9995527866, 7736136161

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ  കരാർ നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ, നെഫ്രോളജി, ജനറൽ സർജറി ആൻഡ് കാർഡിയോളജി എന്നീ വിഭാഗങ്ങളിലേക്കായി ജൂനിയർ റെസിഡന്റുമാരെ നാൽപ്പത്തി അയ്യായിരം രൂപ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ മെയ് 19ന് രാവിലെ 11 ന് മുൻപായി യോഗ്യത, വയസ്, ജോലി പരിചയം ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകേണ്ടതാണ്. പ്രവർത്തിപരിചയം അഭികാമ്യം. 
ഫോൺ 0484 2754000