100+ ഒഴിവുകളുമായി മെഗാ തൊഴിൽ മേള 2026 ജൂൺ 6-ന് | കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
100+ ഒഴിവുകളുമായി മെഗാ തൊഴിൽ മേള 2026 ജൂൺ 6-ന് | കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
100+ ഒഴിവുകളുമായി മെഗാ തൊഴിൽ മേള 2026 ജൂൺ 6-ന് | കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
ഉള്ളടക്കം
ജോലി തേടുന്നവർക്കായി കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഒരു മികച്ച അവസരം ഒരുക്കിയിരിക്കുകയാണ്. 100-ലധികം ഒഴിവുകളുള്ള ഒരു മെഗാ തൊഴിൽ മേള 2026 ജൂൺ 6-ന് (ശനിയാഴ്ച) നടത്തപ്പെടും.
പ്രശസ്ത കമ്പനികളായ EDUCAN GLOBAL OPERATIONS PRIVATE LIMITED, AMRITA INSTITUTE OF MEDICAL SCIENCES എന്നിവയിലെ വിവിധ പദവികളിലേക്കാണ് നിയമനം.
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് - 100 ഒഴിവുകൾ
1. PMS അറ്റൻഡൻ്റ് (പേഷ്യൻ്റ് മാനേജ്മെൻ്റ് സർവീസ് അറ്റൻഡൻ്റ്)
വിവരം വിശദാംശങ്ങൾ
ഒഴിവുകളുടെ എണ്ണം 50
യോഗ്യത SSLC / പ്ലസ്ടു (+2)
അനുഭവം ആവശ്യമില്ല (പരിശീലനം നൽകും)
ശമ്പളം 15,500 പ്രതിമാസം
ജോലി സ്ഥലം എറണാകുളം
ലിംഗം ആൺ / പെൺ (ആർക്കും)
പ്രായപരിധി 35 വയസ്സിൽ താഴെ
ജോലിയുടെ സ്വഭാവം രോഗികളുടെ സഹായം, വാർഡ് മാനേജ്മെന്റ്, ഡോക്യുമെന്റേഷൻ, ഹോസ്പിറ്റൽ അറ്റൻഡന്റ് ഡ്യൂട്ടികൾ
കെയർ അസിസ്റ്റൻ്റ് (ജി.ഡി.എ - ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ്)
വിവരം വിശദാംശങ്ങൾ
ഒഴിവുകളുടെ എണ്ണം: 50
യോഗ്യത GDA (ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ്) കോഴ്സ് പൂർത്തിയാക്കിയിരിക്കണം
അനുഭവം ആവശ്യമില്ല (ഫ്രഷേഴ്സിനും അവസരം)
ശമ്പളം:15,500 പ്രതിമാസം
ജോലി സ്ഥലം എറണാകുളം
ലിംഗം പെൺ മാത്രം
പ്രായപരിധി 35 വയസ്സിൽ താഴെ
ജോലിയുടെ സ്വഭാവം രോഗികളുടെ പരിചരണം, വ്യക്തിഗത സഹായങ്ങൾ, നഴ്സിംഗ് സഹായി ജോലികൾ
എഡ്യൂക്കാൻ ഗ്ലോബൽ ഓപ്പറേഷൻസ് - 11 ഒഴിവുകൾ
1.ഓവർസീസ് റിക്രൂട്ട്മെൻ്റ് കോർഡിനേറ്റർ (10 ഒഴിവുകൾ)
യോഗ്യത: പ്ലസ്ടു / ഡിഗ്രി / പിജി
അനുഭവം: 0-3 വർഷം
ശമ്പളം: 12,000 - 20,000
ജോലി സ്ഥലം: കുമരനല്ലൂർ, കോട്ടയം
പ്രായപരിധി: 18-35
2.എച്ച്ആർ മാനേജർ (01 ഒഴിവ്)
യോഗ്യത: എംബിഎ (എച്ച്ആർ)
അനുഭവം: 3+ വർഷം
ശമ്പളം:30,000 - ₹35,000
ജോലി സ്ഥലം: കുമരനല്ലൂർ, കോട്ടയം
പ്രായപരിധി: 25-40
തൊഴിൽ മേള വിശദാംശങ്ങൾ
തീയതി: 2026 ജൂൺ 6 (ശനിയാഴ്ച)
സമയം: രാവിലെ 10:00 മുതൽ
സ്ഥലം: എംപ്ലോയബിലിറ്റി സെൻ്റർ, കോട്ടയം (എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്, സിവിൽ സ്റ്റേഷൻ രണ്ടാം നില, കളക്ടറേറ്റ്, കോട്ടയം).
പ്രധാന നിർദ്ദേശങ്ങൾ
ഡ്രസ് കോഡ്: ഇൻ്റർവ്യൂവിന് അനുയോജ്യമായ ഔപചാരിക വസ്ത്രധാരണത്തിലാണ് എത്തിച്ചേരേണ്ടത്.
കൂടെ കരുതേണ്ടവ: ബയോഡാറ്റയുടെയും സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ.
എങ്ങനെ ജോലി നേടാം?
എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ₹300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 0481-2563451, 8138908657
Join the conversation