Search Kerala & Gulf Jobs

പാര്‍ട്ട് ടൈം സ്വീപ്പര്‍, ഡ്രൈവർ,ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയാ സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകൾ! Government temporary jobs 2026

പാര്‍ട്ട് ടൈം സ്വീപ്പര്‍, ഡ്രൈവർ,ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയാ സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകൾ! Government temporary jobs 2026

പാര്‍ട്ട് ടൈം സ്വീപ്പര്‍, ഡ്രൈവർ,ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയാ സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകൾ! Government temporary jobs 2026

പാര്‍ട്ട് ടൈം സ്വീപ്പര്‍

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ കോഴിക്കോട് ഡിവിഷന്‍ ഓഫീസില്‍ കരാറില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനത്തിന് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥിരതാമസക്കാരായ വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന പ്രായപരിധി: 45 വയസ്സ്. അപേക്ഷാ ഫോം ബോര്‍ഡിന്റെ കോഴിക്കോട് ചക്കോരത്തുകുളം ഓഫീസില്‍നിന്ന് 118 രൂപ അടച്ച് നേരിട്ട് വാങ്ങാം. അപേക്ഷ ജൂണ്‍ 10ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0495 2369545.

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

റാന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നു.
യോഗ്യത - ഹെവി ലൈസന്‍സ് എടുത്ത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം,  എട്ടാംക്ലാസ് വിദ്യാഭ്യാസം എങ്കിലും പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 45 വയസ്.  ചിറ്റാര്‍ പഞ്ചായത്തിലുളളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 12 വൈകിട്ട് അഞ്ചിന് മുമ്പ്  ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 12 വൈകിട്ട് അഞ്ച്. 
ഫോണ്‍ : 04735 256577.

ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ്

തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഒരു ഒഴിവാണ് നിലവിലുള്ളത്. എം എസ് ഡബ്ല്യു,മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ്‌റൈറ്റിംഗ് പരിജ്ഞാനവും വേർഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് എന്നിവയാണ് യോഗ്യത.
സാമൂഹ്യസേവന മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുതിർന്ന പൗരന്മാരുമായി ബന്ധപ്പെട്ട ക്ഷേമപദ്ധതികളുടെ നിർവഹണത്തിൽ പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. പ്രായപരിധി 18 മുതൽ 40 വയസ് വരെയാണ്. പ്രതിമാസ വേതനം 22,290 രൂപയാണ്.

താൽപര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, ഫോട്ടോ, യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 10 രാവിലെ 10 മണിക്ക് തൃശൂർ സിവിൽ സ്റ്റേഷനിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ചേംബറിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. 
കൂടുതൽ വിവരങ്ങൾക്ക് 0487-2321702.

ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ 

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്നോളജി, കമ്പ്യൂട്ടർ, കെമിസ്ട്രി, മൾട്ടിമീഡിയ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി / ഡിഗ്രി യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ ജൂൺ 6 വൈകുന്നേരം 5ന് മുമ്പായി ലഭിക്കണം. ഫോൺ: 0471-2474720, 0471-2467728. വിശദവിവരങ്ങൾക്ക്: www.captkerala.com.

തെറാപ്പിസ്റ്റ് തസ്തികയിൽ  ഒഴിവ് 

ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഒക്കുപേഷണൽ തെറാപ്പിസ്റ്റ് തസ്തികയിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു ഒഴിവ് നിലവിലുണ്ടെന്ന് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ് അറിയിച്ചു. യോഗ്യരായ ഈഴവ വിഭാഗം ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗങ്ങളിലെയും ഓപ്പൺ വിഭാഗത്തിലെയും ഉദ്യോഗാർഥികളെ സംവരണ ക്രമപ്രകാരം പരിഗണിക്കും. 2026 ജനുവരി 1ന് 41 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ബാധകമാണ്. പ്രതിമാസ ശമ്പളം 32,550 രൂപയാണ്. ബാച്ചിലർ ഡിഗ്രി ഇൻ ഒക്കുപേഷണൽ തെറാപ്പി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 2026 ജൂൺ 2നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട സ്ഥാപന മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്.

റീജിയണൽ കാൻസർ സെന്ററിൽ ജോലി.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് (അനസ്തേഷ്യ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.rcctvm.gov.in  ൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 10.

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ജോലി 

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വയനാട് ജില്ലയിലെ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് അഡീഷണൽ ടീച്ചർ, കുക്ക് എന്നീ തസ്തികകളിലേയ്ക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മെയ് 29 ന് രാവിലെ 10 ന് മഹിള സമഖ്യ സൊസൈറ്റിയുടെ വയനാട് ജില്ലാ ഓഫീസിൽ (മാനന്തവാടി, ബി.എസ്.എൻ.എൽ ന് സമീപം) നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തിച്ചേരണം. 

അഡീഷണൽ ടീച്ചറിന് ബിരുദമാണ് യോഗ്യത. 23 വയസ്സ് പൂർത്തിയാകണം. ഹോണറേറിയം പ്രതിമാസം 9,000 രൂപ. കുക്ക് (റസിഡൻഷ്യൽ) ന് മലയാളം എഴുതാനും വായിക്കാനും അറിയണം. 23 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം. പ്രതിമാസം 7500/- രൂപ വേതനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471- 2348666, www.keralasamakhya.org.